Faith And Reason - 2024

ബൈബിള്‍ വായനയ്ക്കായി ഒരു വര്‍ഷം; വചന വിപ്ലവത്തിനായി 2020 ചലഞ്ചില്‍ പങ്കാളികളാകൂ

ജോസ് കുര്യാക്കോസ് 01-12-2019 - Sunday

Anointing Fire Catholic Youth Movement ഒരുക്കുന്ന പുതിയ മിഷനാണ് '2020 Bible in a Year and CCC challenge'. 2019 ഡിസംബര്‍ 8നു ആരംഭിച്ച് 2020 ഡിസംബര്‍ 8നു അവസാനിക്കുന്ന ഈ മിഷനിലൂടെ ഉത്പത്തി മുതല്‍ വെളിപാട് വരെയുള്ള എല്ലാ പുസ്തകങ്ങളും സഭയുടെ മതബോധന ഗ്രന്ഥമായ കാറ്റിക്കിസം ഓഫ് കാത്തലിക് ചര്‍ച്ച് പൂര്‍ണ്ണമായും വായിക്കുവാന്‍ അവസരം ലഭിക്കും. നവീകരണത്തിന്റെ അന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബൈബിള്‍ മുഴുവന്‍ വായിച്ചിട്ടുള്ളവര്‍ വളരെ കുറവാണ്. വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെ അത്ഭുതകരമായ കൃപകളാണ് വര്‍ഷിക്കപ്പെടുന്നത്. ദൈവത്തിന്റെ സ്വരം കേള്‍ക്കാനും നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവില്‍ ഉറപ്പിക്കാനും ദൈവവചനത്തിന് കഴിയും.

ഈ മിഷനില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കാളികളാകാം. വൈദികരെയും സന്യസ്ഥരെയും വിവിധ മിനിസ്ട്രികളില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രേഷിതരേയും ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇതിന് വേണ്ടി കോമണ്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 2020biblechallenge@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്. ഈ പുതിയ മിഷന്‍ അനേകരില്‍ എത്തിക്കുവാന്‍ ചില സ്പെഷ്യല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാം.

* നൂറോ അതിലധികമോ വ്യക്തികളെ സംഘടിച്ച് (ഉദാ: വാട്സപ്പ് ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച്) ഒരു വര്‍ഷം ഈ മിഷന്‍ ദൌത്യം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'Word Of God' മെമന്‍റോയും 50 പൌണ്ട് ക്യാഷ് പ്രൈസും ലഭിക്കും.

* അഞ്ഞൂറോ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിക്കുന്നവര്‍ക്ക് (സ്കൂള്‍, കോളേജ്, ഹോസ്റ്റല്‍ അധികാരികള്‍ക്ക്, മതാധ്യാപകര്‍ക്ക്, വൈദിക സന്യസ്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും) 'Word Of God' മെമന്‍റോയും 100 പൌണ്ട് ക്യാഷ് പ്രൈസും ലഭിക്കും.

* ഒരു ഇടവകയെ പൂര്‍ണ്ണമായി ഈ സംരഭത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് പ്രശംസാപത്രവും 250 പൌണ്ട് ക്യാഷ് പ്രൈസും ലഭിക്കും.

2020 വര്‍ഷം ഈ മിഷനില്‍ ഏറ്റവുമധികം വ്യക്തികളെ പങ്കെടുപ്പിക്കുന്ന വ്യക്തിയെ 50000 രൂപയുടെ പ്രത്യേക അവാര്‍ഡിന് പരിഗണിക്കും. (കുറഞ്ഞത് ആയിരം പേരെ പങ്കെടുപ്പിച്ചിരിക്കണം).

വചന വിപ്ലവത്തിനായി ഒരുങ്ങാം. ജീവന്റെ പുസ്തകം ജീവിതകാലത്ത് വായിച്ചു തീര്‍ക്കാം; ജീവിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍

ജോസ് കുര്യാക്കോസ്- 00447414747573
സാറാമ്മ 07838942077

ജിഷ 07503169201
ക്രിസ്റ്റി 07419200999


Related Articles »