Youth Zone - 2024

പെണ്‍കുട്ടികള്‍ക്ക് ഭീഷണി നേരിട്ടാല്‍ സൗജന്യ നിയമ പരിരക്ഷ നൽകുമെന്ന്‍ കെഎൽസിഎ

സ്വന്തം ലേഖകന്‍ 10-01-2020 - Friday

കൊച്ചി: പ്രണയ ബന്ധങ്ങളുടെ പേരിൽ പെൺകുട്ടികളെ വലയിലാക്കി പിന്നീട് പീഡനങ്ങൾക്കും, ആക്രമണങ്ങൾക്കും, കൊലപാതകങ്ങൾക്കും വരെ വിധേയമാക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ കേരളത്തിൽ കൂടിവരികയാണെന്നും ഇത്തരത്തില്‍ ഭീഷണി നേരിടുന്നവര്‍ക്ക് സൗജന്യ നിയമ പരിരക്ഷ നൽകുമെന്നും കേരള ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍. പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും പരാതികൾ മുഖവിലയ്ക്കെടുക്കാതെ വന്നതുകൊണ്ട് ദുരന്തങ്ങൾ നേരിടേണ്ടി വന്ന സംഭവങ്ങളും ധാരാളമുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത അധികാരികൾക്കുണ്ട്. ശല്യവും ഭീഷണിയും ഉണ്ടായിട്ടും പരാതികളിൽ അധികാരികൾ നടപടി എടുക്കാത്ത സംഭവങ്ങളിൽ ഉൾപ്പെടെ, അശരണരായവർക്ക് കെഎൽസിഎയുടെയും യുവജന സംഘടനയായ എൽസിവൈഎംന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നിയമ പരിരക്ഷ നൽകുമെന്ന്‍ സംയുക്ത സമിതി വ്യക്തമാക്കി. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.


Related Articles »