Youth Zone - 2024

കെസിവൈഎം വാര്‍ഷിക സെനറ്റ് സമ്മേളനം ആരംഭിച്ചു

19-01-2020 - Sunday

തൃശൂര്‍: സമൂഹത്തിലെ സാഹോദര്യത്തെ തകര്‍ക്കുന്ന വര്‍ഗീയത തച്ചുടച്ചു സമൂഹത്തെയും സമുദായത്തെയും സ്‌നേഹിച്ചു ലോകത്തിനുതന്നെ മാതൃകയാകുന്നവരാകണം യുവജനങ്ങളെന്നു തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സ്പിരിച്വവല്‍ അനിമേഷന്‍ സെന്റര്‍, ആന്പലൂരില്‍ നടക്കുന്ന കെസിവൈഎം വാര്‍ഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 32 രൂപതകളില്‍നിന്നായി 250ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണവും കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ക്രിസ്തുദാസ് മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി. ബാബു, ഫാ. ഡിറ്റോ കുള, സാജന്‍ ജോസ്, ഇമ്മാനുവല്‍ മൈക്കിള്‍, പോള്‍ ജോസ്, അനൂപ് പുന്നപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൗരത്വബിലിന്റെ പഠനങ്ങളും സാമൂഹിക പ്രശ്‌നങ്ങളും പ്രമേയങ്ങളും സെനറ്റില്‍ അവതരിപ്പിക്കും. 2020 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും നടക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 11