India - 2024

സമൂഹത്തില്‍ ജീവന്റെ സംസ്‌കാരം രൂപപ്പെടുത്താന്‍ ഓരോ വ്യക്തിക്കും കഴിയണം: ബിഷപ്പ് ഡോ. റൊണാള്‍ഡോ സാന്റോസ്

സ്വന്തം ലേഖകന്‍ 19-01-2020 - Sunday

കൊടകര: സമൂഹത്തില്‍ ജീവന്റെ സംസ്‌കാരം രൂപപ്പെടുത്താന്‍ ഓരോ വ്യക്തിക്കും കഴിയണമെന്നും ക്രൈസ്തവന്റെ അടിസ്ഥാനപരമായ വിളി വിശുദ്ധനാകാനാണെന്നും പാപ്പുവ ന്യൂഗിനി ബിഷപ്പ് ഡോ. റൊണാള്‍ഡോ സാന്റോസ്. സഹൃദയയില്‍ നടക്കുന്ന ആസ്പാക് 2020 അന്താരാഷ്ട്ര പ്രോ ലൈഫ് കോണ്‍ഫറന്‍സിന്റെ രണ്ടാംദിനമായ ഇന്നലെ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മരണസംസ്‌കാരം ലോകം മുഴുവന്‍ പടരുമ്പോള്‍ ജീവിത വിശുദ്ധിയില്‍ നിലനിന്ന് ഏവരും ജീവന്റെ പ്രചാരകരാകുമെന്ന് സമ്മേളന പ്രതിനിധികളെ അദ്ദേഹം ഓര്‍മപ്പെടുത്തി.

ഇന്നലെ നടന്ന വിവിധ സെഷനുകള്‍ക്കു റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഫാ. ഡിയാഗോ ഐബറ, റൊണാള്‍ഡോ സാന്റോസ്, ഡോ. ബ്രയാന്‍ ക്ലാസ്, ലൂസികിര്‍ക്ക്, റവ.ഡോ. ജേക്കബ് കോയിപ്പള്ളി, ഫാ. ജോര്‍ജ് മരിയ റാന്‍ഡില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഫറന്‍സ് ഇന്നു സമാപിക്കും. സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »