Youth Zone - 2020

കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന് പുതിയ നേതൃത്വം

21-01-2020 - Tuesday

കോട്ടയം: കേരള കത്തോലിക്ക യുവജനപ്രസ്ഥാനമായ കെസിവൈഎം സംസ്ഥാന പ്രസിഡന്റായി മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബു തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നാലാം തവണയാണ് സംസ്ഥാന സമിതിയിലേക്കു വരുന്നത്. കൊച്ചി രൂപതാംഗമായ ക്രിസ്റ്റി ചക്കാലയ്ക്കലാണ് ജനറല്‍ സെക്രട്ടറി. സംസ്ഥാന സിന്‍ഡിക്കറ്റ്, സംസ്ഥാന സെനറ്റ് അംഗം, രൂപത പ്രസിഡന്റ് എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട രൂപതാംഗമായ ജയ്‌സണ്‍ ചക്കേടത്ത്, താമരശേരി രൂപതാംഗമായ ലിമിന ജോര്‍ജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍. തൃശൂര്‍ അതിരൂപതാംഗമായ അനൂപ് പുന്നപ്പുഴ, മാവേലിക്കര രൂപതാംഗമായ സിബിന്‍ സാമുവേല്‍, ബത്തേരി രൂപതാംഗമായ അബിനി പോള്‍, വിജയപുരം രൂപതാംഗമായ ഡെനിയ സി. ജയന്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും കണ്ണൂര്‍ രൂപതാംഗമായ ലിജേഷ് മാര്‍ട്ടിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തൃശൂരില്‍ നടന്ന കേരളത്തിലെ 32 രൂപതകളിലെ യുവജനപ്രതിനിധികള്‍ പങ്കെടുത്ത 41ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, സാജന്‍ ജോസ്, ഫാ.ഡിറ്റോ കൂള, ജോബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 11