Faith And Reason - 2024

'ബൈബിള്‍ അലമാരയില്‍ സൂക്ഷിക്കുവാനുള്ളതല്ല, ധ്യാനിക്കുവാനുള്ളത്': കെനിയന്‍ മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 01-02-2020 - Saturday

നെയ്റോബി: വിശുദ്ധ ഗ്രന്ഥം അലമാരയില്‍ സൂക്ഷിക്കാനുള്ളതല്ലെന്നും ദൈവ വചനം വായിക്കുന്നതും, അതിനെക്കുറിച്ച് വിചിന്തനം ചെയ്യുന്നതും ദിനചര്യയാക്കി മാറ്റുവാനും കെനിയന്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും കിസുമു അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മോണ്‍. ഫിലിപ്പ് അന്യോളോയുടെ ഓര്‍മ്മപ്പെടുത്തല്‍. ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം അനുസരിച്ച് ദൈവവചന ഞായര്‍ ആചരിച്ച അവസരത്തിലാണ് ഹോമാബെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ മോണ്‍. അന്യോളോ ബൈബിള്‍ വായിക്കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടത്.

പരിശുദ്ധ പിതാവ് ദൈവവചനത്തെക്കുറിച്ച് വിചിന്തനം നടത്തുന്നത് സുപ്രധാന കാര്യമാണ്. എല്ലാവര്‍ക്കും, പ്രത്യേകിച്ച് ക്രൈസ്തവര്‍ക്ക് ദൈവവചനം വായിക്കുവാനും പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പറ്റിയ ഒരവസരമാണിതെന്ന്‍ അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ സംഘങ്ങളായി ബൈബിള്‍ വായിക്കുകയും, വ്യാഖ്യാനിക്കുകയും, അഗാധത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്ന കൂട്ടായ്മകളെ പറ്റിയും അദ്ദേഹം സംസാരിച്ചു. എല്ലാ കുട്ടികള്‍ക്കും കെനിയന്‍ സഭ ബൈബിള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം തന്റെ സന്ദേശത്തില്‍ നടത്തി.

ദൈവവചന പാരായണവും പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ലത്തീന്‍ ആരാധന ക്രമപ്രകാരമുള്ള ആണ്ടുവട്ടത്തിലെ മൂന്നാം ഞായര്‍ ദൈവവചന ഞായറായി ആചരിക്കണമെന്ന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ സ്വയാധികാര പ്രബോധനം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30നാണ് പുറത്തുവന്നത്. വര്‍ഷത്തിലെ ഒരു ദിവസത്തേക്ക് ദൈവവചന പഠനം ചുരുക്കണമെന്നല്ല, മറിച്ച് ദൈവവചനത്തിലുള്ള അറിവിലും സ്നേഹത്തിലും നാം ഓരോ ദിവസവും വളരേണ്ടത് അത്യാവശ്യമാണെന്ന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ആചരണം പാപ്പ പ്രഖ്യാപിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »