Social Media - 2024

ഗർഭഛിദ്രത്തിന് വേണ്ടി വാദിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രശസ്ത ജീവിതങ്ങള്‍

ലൈഫ്ഡേ 12-02-2020 - Wednesday

1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട്, ഗര്‍ഭഛിദ്രം അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേയ്ക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ഗര്‍ഭം ധരിക്കുന്ന അവിവാഹിതര്‍ക്കും നിയമം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യമന്ത്രാലയം വാദിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്, ജീവനു ഭീഷണിയാകുന്ന ഗുരുതര വൈകല്യങ്ങളൊന്നുമില്ലെങ്കിലും അമ്മയുടെ ജീവന് ഭീഷണികളൊന്നും തന്നെയില്ലെങ്കിലും അബോര്‍ഷനുവേണ്ടി ഡോക്ടറെ സമീപിക്കുന്നവരുണ്ട്. ഇത്തരക്കാരെല്ലാം ഓര്‍മ്മിക്കേണ്ട, തിരിച്ചറിയേണ്ട ചില ജീവിതങ്ങളുണ്ട്.

ലോക ഫുട്‌ബോള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ഒരു ഡോക്ടറുണ്ട്. അജ്ഞാതനായ അദ്ദേഹമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഫുട്‌ബോളര്‍ ഉണ്ടാകുമായിരുന്നില്ല. 1984-ല്‍ റൊണാള്‍ഡോയെ അമ്മ മരിയ ഡൊളോറസ് ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം. ഒരു കുഞ്ഞ് വേണം എന്ന് അവര്‍ തീരെ ആഗ്രഹിക്കാത്ത സമയമായിരുന്നു അത്. അതുകൊണ്ടു തന്നെ ഗര്‍ഭം അലസിപ്പിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, ഡോക്ടറോടു പറഞ്ഞപ്പോള്‍ അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പോര്‍ച്ചുഗലിലെ അന്നത്തെ അബോര്‍ഷന്‍ നിയമങ്ങള്‍ കര്‍ക്കശമായിരുന്നു എന്നതായിരുന്നു കാരണം.

ഡോക്ടര്‍ പറഞ്ഞതു കേള്‍ക്കാതെ അമ്മ സ്വന്തം നിലയ്ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റൊണാള്‍ഡോയുടെ ജന്മം തടയാനായില്ല. ”ഞാന്‍ ആവോളം ബീയര്‍ കുടിച്ചു. ഗര്‍ഭപാത്രം കുലുങ്ങുംവിധം തുളളിച്ചാടി” 2004-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ മരിയ ഡൊളോറസ് പറഞ്ഞു. തന്നെ ജനനത്തിനു മുമ്പേ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച കഥ കേട്ടപ്പോള്‍ ക്രിസ്റ്റ്യാനോ അമ്മയെ കളിയാക്കി: “ഇപ്പോള്‍ ഞാനില്ലെങ്കില്‍ കാണാമായിരുന്നു.. നമ്മളെങ്ങനെ ജീവിക്കും!” മദ്യപാനത്തിന് അടിമയായിരുന്ന അച്ഛന്‍ ജോസ് ഡിനിസ് അവെയ്‌രോ റൊണാള്‍ഡോയുടെ 20-ാം വയസ്സില്‍ തന്നെ മരണപ്പെട്ടിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ തീരുന്നില്ല അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ട് പിന്നീട് ലോകമറിയുന്നവരായവരുടെ ലിസ്റ്റ്. ടൈറ്റാനിക്കിലെ പ്രശസ്തമായ പാട്ടിന്റെ (Every night in my dreams) ശബ്ദത്തിന്റെ ഉടമ സെലിന്‍ ഡിയോണ്‍, പട്ടിണി നിറഞ്ഞ കുടുംബത്തിലെ പതിനാലാമത്തെ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാമെന്ന തീരുമാനം ഒരു പള്ളിവികാരി തടഞ്ഞതുകൊണ്ട് ഭൂമിയില്‍ പിറന്നവളാണ്. കരോള്‍ വോയ്റ്റിവ, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച അബോര്‍ഷന്‍ അമ്മ വേണ്ടെന്നുവച്ചതിന്റെ ഫലമായിരുന്നു വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ.

ഹോളിവുഡ് അഭിനേതാവും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ ജാക് നിക്കോള്‍സണ്‍ – അമ്മയെ, മുത്തശ്ശി അബോര്‍ഷനില്‍ നിന്നു പിന്തിരിപ്പിച്ചതിന്റെ ഫലവും. മറ്റൊരാളുടെ ഔദാര്യത്തില്‍ പിറന്നുവീണ ഒരാള്‍ക്ക് എങ്ങനെ അതേ അവകാശം ഇനിയൊരാള്‍ക്ക് അല്ലെങ്കില്‍ ഒരു കുഞ്ഞിന് നിഷേധിക്കാന്‍ കഴിയും? അതുകൊണ്ട് ഓര്‍ക്കുക, നിങ്ങള്‍ അവസാനിപ്പിക്കുന്നത് ചിലപ്പോള്‍ ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം.

കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »