Social Media - 2024

ഫലദായകമായ ഒരു നോമ്പു കാലത്തിനായി നമുക്ക് ഒരുങ്ങാം

ജോസ് കുര്യാക്കോസ് 27-02-2022 - Sunday

യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക ‍

ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍ (1 പത്രോസ് 3: 15). നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്‍െറ കല്‍പന പാലിക്കും (യോഹന്നാന്‍ 14 : 15).

2. നല്ല പോരാട്ടം നടത്തുക ‍

നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക (2 തിമോത്തേയോസ്‌ 1: 14). ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു.

എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്‌, ആദിവസം അത്‌ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും (2 തിമോത്തേയോസ്‌ 4: 7, 8).

3. നന്മകള്‍ക്ക് എന്നും നന്ദി പറയുക. ‍

എന്റെ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്‌ (സങ്കീര്‍ത്തനങ്ങള്‍ 103: 2). ബലിയായി കൃതജ്‌ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 50: 23)

4. കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തുക ‍

ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച്‌ തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്‌ (1 തിമോത്തേയോസ്‌ 5: 8). നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്‌, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഒരേ ആത്‌മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്‍െറ സന്തോഷം പൂര്‍ണമാക്കുവിന്‍ (ഫിലിപ്പി 2: 2).

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്‍െറ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്‌ടനായിരിക്കും;നിനക്കു നന്‍മ വരും.നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്‌ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്‌ക്കു ചുറ്റും ഒലിവുതൈകള്‍ പോലെയും. കര്‍ത്താവിന്റെ ഭക്‌തന്‍ ഇപ്രകാരം അനുഗൃഹീതനാകും. കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്‍െറ ആയുഷ്‌കാലമത്രയും നീജറുസലെമിന്‍െറ ഐശ്വര്യം കാണും. മക്കളുടെ മക്കളെ കാണാന്‍ നിനക്ക്‌ ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ (സങ്കീര്‍ത്തനങ്ങള്‍ 128 : 1-6).

5. നാവിനെയും ദേഷ്യത്തെയും നിയന്ത്രിക്കുക ‍

വാക്ക്‌ അളന്നുതൂക്കി ഉപയോഗിക്കുക; വായ്‌ക്ക്‌ വാതിലും പൂട്ടും നിര്‍മിക്കുക (പ്രഭാഷകന്‍ 28 : 25). കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. (എഫേസോസ്‌ 4 : 26). നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍ (എഫേസോസ്‌ 4 : 29).

6. എല്ലാ പാപങ്ങളും ഉപേക്ഷിക്കുക.ഒരു പാപവും മറച്ചുവയ്ക്കാതെ നല്ല കുമ്പസാരം നടത്തുക ‍

മനുഷ്യനെ മാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്‍െറ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന്‌ അവന്‍ അറിയുന്നില്ല; അവിടുന്ന്‌ മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്‌ഷിക്കുകയും നിഗൂഢ സ്‌ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു (പ്രഭാഷകന്‍ 23:19). എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും (1 യോഹന്നാന്‍ 1: 9).

7. ഉപവാസം പ്രഖ്യാപിക്കുക, പ്രത്യേകിച്ച് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ ‍

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍െറ അടുക്കലേക്കു തിരിച്ചുവരുവിന്‍. നിങ്ങളുടെ ഹൃദയമാണ്‌ വസ്‌ത്രമല്ല കീറേണ്ടത്‌, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന്‌ ഉദാരമതിയും കാരുണ്യവാനും ക്‌ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്‌; ശിക്‌ഷ പിന്‍വലിക്കാന്‍ സദാ സന്നദ്‌ധനുമാണ്‌ അവിടുന്ന്‌ (ജോയേല്‍ 2 : 12-13). കലഹിക്കുന്നതിനും ശണ്‌ഠകൂടുന്നതിനും ക്രൂരമായി മുഷ്‌ടികൊണ്ട്‌ ഇടിക്കുന്നതിനും മാത്രമാണ്‌ നിങ്ങള്‍ ഉപവസിക്കുന്നത്‌. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല (ഏശയ്യാ 58 : 4)

എല്ലാം എനിക്കു നിയമാനുസൃതമാണ്‌; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്‌; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല (1 കോറിന്തോസ്‌ 6 : 12).

8. പാവപ്പെട്ടവരോട് കരുതലും സ്നേഹവും കാണിക്കുക ‍

പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട്‌ അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ്‌ എന്‍െറ തീവ്രമായ താത്‌പര്യം (ഗലാത്തിയാ 2 : 10). പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്‌തി ഇതാണ്‌: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍െറ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്‌ഷിക്കുക (യാക്കോബ്‌ 1 : 27).

9. പ്രാർത്ഥനയുടെ മനുഷ്യനാവുക ‍

അനന്തരം അവന്‍ ശിഷ്യന്‍മാരുടെ അടുത്തേക്കുവന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌ (മത്തായി 26 : 40-41).

എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന്‌ ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്‌ (1 തിമോത്തേയോസ്‌ 2 : 1-2) ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍ (1 തെസലോനിക്കാ 5 : 17).

10. സ്നേഹത്തിൻറെ സാക്ഷിയാവുക ‍

നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍െറ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും (യോഹന്നാന്‍ 13 : 35)

എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം (1 കോറിന്തോസ്‌ 13 : 13) സര്‍വോപരി നിങ്ങള്‍ക്ക്‌, ഗാഢമായ പരസ്‌പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു (1 പത്രോസ് 4: 8) നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍ (1 കോറിന്തോസ്‌ 16 : 14). സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍ (കൊളോസോസ്‌ 3 : 14). ഇതാണ്‌ എന്‍െറ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം (യോഹന്നാന്‍ 15 : 12).

ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്‌ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ

ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌ (റോമാ 8 : 35-39).

പരിശുദ്ധാത്മാവേ ദൈവ കല്പനകൾ അനുസരിച്ച് യേശുവിനെ മഹത്വപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »