India - 2024

തിരുവനന്തപുരത്ത് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി

04-03-2020 - Wednesday

തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുശേഷിപ്പ് മോഷണം പോയ സംഭവം വലിയ ഞെട്ടലാണ് വിശ്വാസി സമൂഹത്തില്‍ ഉളവാക്കിയിരിക്കുന്നത്. ദേവാലയത്തില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ മോഷ്ടാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വലിയതുറ പോലിസും വിരലടയാള വിദഗദ്ധരും പള്ളിയിലെത്തി പരിശോധന നടത്തി. തിരുശേഷിപ്പ് ഉടന്‍ കണ്ടെത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായി ഇടവക വികാരി ഫാ. ഡേവിഡ്‌സണ്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സാത്താന്‍ സേവക്കാരോണോയെന്ന സംശയവും ശക്തമാണ്. തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന അരുളിക്കയടക്കമാണ് മോഷണം പോയിരിക്കുന്നത്.


Related Articles »