India - 2024

വിശുദ്ധ കുർബാനയുടെ എണ്ണം വർദ്ധിപ്പിക്കുവാൻ മാർ പോളി കണ്ണൂക്കാടന്റെ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ 15-03-2020 - Sunday

ഇരിങ്ങാലക്കുട: ജനങ്ങൾ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കുവാൻ സർക്കാരിൽ നിന്നും കർശന നിർദ്ദേശം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ കുർബാനയുടെ എണ്ണം വർദ്ധിപ്പിച്ചു ഒരുമിച്ച് പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം കുറയ്ക്കുവാൻ ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാർ പോളി കണ്ണൂക്കാടന്റെ നിര്‍ദ്ദേശം. മുൻ സർക്കുലറിൽ(മാർച്ച് 11,12) സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ഗൗരവപൂർവം എടുത്തു വിശുദ്ധ കുർബാന ഒഴികെയുള്ള എല്ലാ ഒത്തുകൂടലുകളും ഒഴിവാക്കുവാൻ വൈദികര്‍ കർശനമായി നിർദ്ദേശം നൽകണം. കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് സൗഖ്യം ലഭിക്കുന്നതിനും, രോഗത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നതിനും, ഈ രോഗത്തെ ആഗോള തലത്തിൽ ഉന്മൂലനം നടത്തുന്നതിനും, വിശുദ്ധ കുർബാനയിലും, കുടുംബ പ്രാർത്ഥനയിലും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »