News - 2024

കേരളത്തിൽ പൊതു ദിവ്യബലിയർപ്പണം നിർത്തിവെക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ 20-03-2020 - Friday

കൊച്ചി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ കേരള കത്തോലിക്കാ സഭയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലെയും ജനപങ്കാളിത്തത്തോടു കൂടിയുള്ള വിശുദ്ധ കുർബാനയർപ്പണം നിർത്തിവയ്ക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ പുറപ്പെടുവിച്ചത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഉത്തരവ് നിലനിൽക്കും. അതേസമയം കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ കൊറോണ ബാധയിൽ നിന്നും രക്ഷനേടാൻ പ്രാർത്ഥിച്ചുകൊണ്ട് ജനപങ്കാളിത്തമില്ലാതെ വൈദികർ സ്വകാര്യ വിശുദ്ധ കുർബാന അർപ്പണം തുടരും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അതതു രൂപതകളും പുറത്തിറക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »