Faith And Reason - 2024

വിശ്വാസികളുടെ അഭ്യര്‍ത്ഥനയില്‍ പെറുവില്‍ ദേവാലയ മേൽക്കൂരയിൽ ദിവ്യകാരുണ്യ ആരാധന

സ്വന്തം ലേഖകന്‍ 25-03-2020 - Wednesday

ലിമ: കോവിഡ് പശ്ചാത്തലത്തില്‍ ദേവാലയം അടച്ചിടുകയും തങ്ങൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതാവുകയും ചെയ്തതിനെ തുടർന്നു ഒറ്റപ്പെട്ടപ്പോഴും ദിവ്യകാരുണ്യത്തോട് ചേര്‍ന്ന് നിന്ന് പെറുവിലെ വിശ്വാസി സമൂഹം. വിശുദ്ധ കുര്‍ബാനയ്ക്കുള്ള അവസരം ഭരണകൂടം തടഞ്ഞപ്പോള്‍ ദേവാലയത്തിനു ചുറ്റുവട്ടത്തെ അപ്പാർട്ടുമെന്റുകളിലും മറ്റും താമസിക്കുന്ന വിശ്വാസികളുടെ അഭ്യർത്ഥന പ്രകാരം പള്ളിയുടെ മേൽക്കൂരയിൽ ദിവ്യകാരുണ്യ ആരാധന നടത്തുകയായിരിന്നു. ലിമയിൽ സ്ഥിതിചെയ്യുന്ന സെന്റ് ആന്റണീസ് ദേവാലയമാണ് ചരിത്രത്തില്‍ തന്നെ ഇടം നേടിയേക്കാവുന്ന വ്യത്യസ്ഥമായ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിച്ചത്.

ദേവാലയത്തിന് പരിസരത്തുള്ള കെട്ടിടങ്ങളിൽ താമസിക്കുന്ന നിരവധി പേർ ജനലിനോട് ചേര്‍ന്നും ചിലര്‍ വീടുകളുടെ മുകളില്‍ കയറി നിന്നും ദിവ്യകാരുണ്യ നാഥനോട് പ്രാര്‍ത്ഥിച്ചു. ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചവരിൽ നിരവധി അക്രൈസ്തവരും ഉണ്ടായിരുന്നുവെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. ദൈവീക സാന്നിധ്യം ഈ ലോകത്തിന് എത്രമാത്രം ആവശ്യമാണെന്നുള്ളതിനുള്ള വലിയ തെളിവാണ് ഇതിലെ പങ്കാളിത്തമെന്ന് ഫാ. എൻറിക് ഡയസ് പറഞ്ഞു. കൊറോണ വൈറസിനെ മറയാക്കി നിരീശ്വരവാദികൾ വലിയ പ്രചരണം നടത്തുമ്പോഴും ദൈവവിശ്വാസത്തിന് ജനങ്ങൾ നൽകുന്ന പ്രത്യേക പ്രാധാന്യമാണ് പെറുവിലെ ഈ സംഭവത്തില്‍ നിന്നു വ്യക്തമാകുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »