Faith And Reason - 2024

ഭാരതം ഉള്‍പ്പെടെ 24 രാജ്യങ്ങളെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ഫാത്തിമ ബിഷപ്പ്

സ്വന്തം ലേഖകൻ 26-03-2020 - Thursday

ലിസ്ബൺ: മഹാമാരിയായ കൊറോണയില്‍ നിന്നു വിടുതല്‍ യാചിച്ച് ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ വിമലഹൃദയത്തിനും ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളെ സമര്‍പ്പിച്ചുകൊണ്ട് ഫാത്തിമ രൂപതാ ബിഷപ്പ് കർദ്ദിനാൾ അന്റോണിയോ മാർട്ടോ. മംഗളവാർത്താ തിരുനാൾ ദിനമായ ഇന്നലെ പോർച്ചുഗല്ലിനൊപ്പമാണ്, അതത് രാജ്യങ്ങളിലെ മെത്രാൻ സമിതിയുടെ അഭ്യർത്ഥനപ്രകാരം ഫാത്തിമ ബിഷപ്പ് രാജ്യങ്ങളെ ഈശോയുടെ തിരുഹൃദയത്തിനും ഫാത്തിമ നാഥയ്ക്കും സമർപ്പിച്ചത്. ഫാത്തിമ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയും ജസിന്തോ മാര്‍ടോയും 1916-1917 കാലഘട്ടത്തില്‍ ഫ്ലൂ ബാധിച്ചാണ് മരണമടഞ്ഞതെന്നു അദ്ദേഹം സ്മരിച്ചു.

ഇന്ത്യ കൂടാതെ അൽബേനിയ, ബൊളീവിയ, സ്ലൊവാക്യ, കൊളംബിയ, കോസ്റ്ററിക്ക, ക്യൂബ, ഗ്വാട്ടിമാല, ഹംഗറി, മെക്‌സിക്കോ, മോൽഡോവ, നിക്കരോഗ്വേ, പനാമ, പരാഗ്വേ, പെറു, പോളണ്ട്, കെനിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, റൊമാനിയ, ടാൻസാനിയ, ഈസ്റ്റ് തിമോർ, സിംബാവേ എന്നിവയാണ് സമർപ്പണം നടത്തിയ ശേഷിക്കുന്ന രാജ്യങ്ങൾ. കുഞ്ഞുങ്ങള്‍, വയോധികര്‍, രോഗബാധിതർ എന്നിവരെ പരിശുദ്ധ ഫാത്തിമാ നാഥയ്ക്കുമുന്നിൽ പ്രത്യേകം സമർപ്പിച്ച കർദ്ദിനാൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഭരണാധിപന്മാർക്കും സന്നദ്ധപ്രവർത്തകർക്കു വേണ്ടിയും പ്രാർത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »