Social Media - 2024

ഇറ്റലിയിലെ ദേവാലയത്തിന് മുകളില്‍ അപൂര്‍വ്വ ജീവി? നവ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

സ്വന്തം ലേഖകന്‍ 27-03-2020 - Friday

നിക്കരാഗ്വേ: 'പക്ഷിയെ പോലുള്ള ഒരു ജീവി ഇറ്റലിയില്‍ പ്രത്യക്ഷപ്പെട്ടു' എന്ന തലക്കെട്ടോടു കൂടി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനാലയിൽനിന്നു മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നു തോന്നിക്കുന്നതാണ് വിഡിയോ. ഭീമാകാരമായ ചിറകുകളാണു ജീവിക്കുള്ളത്. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ നിക്കരാഗ്വേയിലെ ജെജെപിഡി എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം കംപ്യൂട്ടറിൽ സ്പെഷൽ ഇഫക്ട്സ് ഉപയോഗിച്ചു സൃഷ്ടിച്ചതാണ് ഈ വിഡിയോ.

വീഡിയോയുടെ ഉദ്ദേശം കേവലം വിനോദവും, കാഴ്ചക്കാരിൽ ജിജ്ഞാസ ഉളവാക്കുകയും, സംഭവിച്ച സമാനമായ സാഹചര്യങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും മാത്രമായിരുന്നുവെന്നും, ഈ ശൈലിയിലുള്ള കൂടുതൽ വീഡിയോകൾ പ്രക്ഷേപണം ചെയ്യാൻ കൂടുതൽ വ്യക്തികളെ ക്ഷണിക്കുന്നുവെന്നും ജെജെപിഡി പ്രൊഡക്ഷൻസ് യൂട്യൂബ് ചാനൽ വ്യക്തമാക്കി. ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ജെജെപിഡി യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 14