Meditation. - May 2024
യേശുവല്ലേ യഥാർത്ഥ അദ്ധ്വാനി?
സ്വന്തം ലേഖകന്‍ 05-05-2018 - Saturday
"യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന് തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (യോഹ.19:30).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 5
ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് നാമൊരുരുത്തരും. കുടുംബത്തിന്റെ വളർച്ചക്കും സുസ്ഥിതിക്കും വേണ്ടി നാം അദ്ധ്വാനിക്കുന്നു. ലോകമെന്ന കുടുംബത്തിന്റെ വളർച്ചക്കും സുസ്ഥിതിക്കും വേണ്ടി കുരിശിൽ ജീവത്യാഗമായ യേശുവല്ലേ യഥാർത്ഥ അദ്ധ്വാനി? ഒന്ന് ചിന്തിച്ചു നോക്കൂ. കുരിശിലെ തന്റെ ബലിയിലൂടെ മാനവവംശത്തോട് ഉദാത്തമായ സ്നേഹം അവിടുന്ന് കാണിച്ചു. മറ്റേത് ജോലിയേക്കാളും യേശു കുരിശിൽ പൂർത്തിയാക്കിയത് ഏറ്റം ഉദാത്തമായ അധ്വാനമായിരിന്നു.
പിതാവിന്റെ ഹിതത്തിന് വിധേയപ്പെട്ടു കൊണ്ട്, സകല മനുഷ്യരുടേയും വീണ്ടെടുപ്പിനും രക്ഷയ്ക്കും വേണ്ടി അവൻ തന്റെ ജീവൻ ബലിയായി നൽകി. വത്തിക്കാൻ കൌൺസിൽ പറയുന്നു, "സഹപ്രവർത്തകരോടുള്ള സഹാനുഭൂതിയും അവരുടെ വിഷമസന്ധികളിൽ പ്രത്യാശയും നൽകാൻ നമ്മുക്ക് കഴിഞ്ഞാൽ അവർ കർത്താവിനെ അനുകരിക്കുകയാണ് ചെയ്യുന്നത്". ഒരു മരപണിക്കാരനായി ജോലിചെയ്യുകയും പിതാവായ ദൈവത്തിന്റെ ഹിതത്തിന് കീഴ്പ്പെട്ട് കൊണ്ട് സകല മനുഷ്യരുടെയും രക്ഷക്കായി ജീവൻ ബലിദാനമായി നൽകുകയും ചെയ്ത യേശുവിനെ നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കാം.
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.4.94
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.