Videos

കൊറോണക്കാലത്തെ പ്രത്യേക കുരിശിന്റെ വഴി: സൺ‌ഡേ സ്‌കൂൾ കുട്ടികളുടെ വീഡിയോ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 25-04-2020 - Saturday

കോവിഡ് 19 എന്ന മഹാമാരിക്കു മുൻപിൽ ലോകം പകച്ചുനിൽക്കുമ്പോൾ, ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ലോകത്തെ രക്ഷിക്കാൻ പ്രത്യേക കുരിശിന്റെ വഴി പ്രാർത്ഥനയുമായി സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. ബ്രിട്ടനിലുള്ള മാഞ്ചസ്റ്റർ സെന്റ് മേരിസ് കാത്തോലിക് ക്‌നാനായ മിഷനിലെ സണ്‍ഡേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് കൊറോണാക്കാലത്തെ പ്രത്യേക കുരിശിന്റെ വഴി ചൊല്ലി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നത്.

കുരിശിന്റെ വഴി പ്രാർത്ഥനകൾ നോമ്പുകാലത്തിനുവേണ്ടി മാത്രമുള്ള പ്രാർത്ഥനയല്ലന്നും അത് എല്ലാ സമയത്തും, പ്രത്യേകിച്ച്, ലോകം ഭീതിയിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോകുന്ന ഈ സമയത്തും ചൊല്ലേണ്ട പ്രാർത്ഥനയാണെന്നുമുള്ള ആമുഖത്തോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. കോവിഡ് 19 മൂലം ലോകം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ യേശുവിന്റെ പീഡാസഹനത്തോട് ചേർത്തുവച്ചു സമർപ്പിക്കുന്ന ഈ പ്രാർത്ഥന യേശുക്രിസ്തുവിന്റെ ഉത്ഥാനം എന്ന പതിനഞ്ചാമത്തെ സ്ഥലത്തോടുകൂടിയാണ് സമാപിക്കുന്നത്.

ദുഃഖവെള്ളി കഴിഞ്ഞാൽ ഒരു ഉയിർപ്പുഞായർ ഉണ്ടന്നും, ഈ കൊറോണക്കാലം ഒന്നിന്റെയും അവസാന വാക്കല്ലന്നും, ക്രിസ്തു ഉത്ഥാനം ചെയ്തു എന്ന സത്യത്തെ മറച്ചുവയ്ക്കാൻ കോവിഡ് 19 നൽകുന്ന ദുരിതങ്ങൾക്ക് ആവില്ലനും ഈ കുട്ടികൾ തങ്ങളുടെ പ്രാർത്ഥനയിൽ വ്യക്തമാകുന്നു. ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു. അതിനാൽ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ലോകം കോവിഡ് 19-നെ കീഴടക്കും എന്ന വലിയ സത്യമാണ് ഈ വീഡിയോയിലൂടെ ഈ കൊച്ചുകുട്ടികൾ ലോകത്തോട് പ്രഘോഷിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »