Faith And Reason - 2024

'ഭക്ഷണം കഴിക്കും മുന്‍പ് എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?': തരംഗമായി 'യൂബര്‍ കണ്‍ഫസ്' ട്വീറ്റ്

സ്വന്തം ലേഖകന്‍ 30-04-2020 - Thursday

റിച്ച്മോണ്ട്: കുമ്പസാരത്തിനുള്ള സാധ്യത പൂര്‍ണ്ണമായും അടഞ്ഞ കോവിഡ് കാലഘട്ടത്തില്‍ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനില്‍ നിന്നു വൈദികനുണ്ടായ അനുഭവം നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തു ഊബർ ഈറ്റ്സ് ഡെലിവറി ബോയ് കുമ്പസാരിക്കാൻ കണ്ടെത്തിയ മാർഗമാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നത്. ഓർഡർ സ്വീകരിച്ചു ഭക്ഷണം എത്തിച്ച് നല്കിയപ്പോള്‍ അത് സ്വീകരിച്ചത് ഒരു വൈദികനാണെന്ന തിരിച്ചറിവില്‍ നിന്നു ഡെലിവെറി ബോ അനുരഞ്ജന ശുശ്രൂഷയ്ക്കു അഭ്യര്‍ത്ഥിക്കുകയായിരിന്നു. റിച്ച്മോണ്ട് രൂപതയിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ദേവാലയ വികാരി ഫാ. ഡാൻ ബീമാന് ഉണ്ടായ അസാധാരണ അനുഭവം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'യൂബര്‍ കണ്‍ഫസ്' എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.



സംഭവത്തെ കുറിച്ച് വൈദികന്റെ ട്വീറ്റ് ഇങ്ങനെ, "ഭക്ഷണം കൊണ്ടുവന്ന ഊബർ ഈറ്റ്‌സ് ജീവനക്കാരന്‍ പോയിക്കഴിഞ്ഞപ്പോൾ വാതിലടച്ചു. ഒരു മിനിറ്റിനുള്ളിൽ വീണ്ടും വാതിലിൽ മുട്ടി. ഓർഡർ ചെയ്ത ഭക്ഷണം മാറിപ്പോയിട്ടുണ്ടാകും എന്നാണ് കരുതിയത്. ‘താങ്കള്‍ ഒരു വൈദികനാണോ? കത്തോലിക്ക വൈദികൻ?’ അതെ എന്ന് പറഞ്ഞപ്പോൾ ‘എങ്കിൽ ഭക്ഷണം കഴിക്കും മുന്‍പ് എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്". അദ്ദേഹത്തിന്റെ ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയതായി ഫാ. ബീമാന്‍ തുറന്നു സമ്മതിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ തരംഗമായ മാറിയ ഈ ട്വീറ്റ് പതിനൊന്നായിരത്തിൽ പരം തവണ റീ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൌണിലും വിശ്വാസികള്‍ക്കു കൌദാശിക ജീവിതത്തോടുള്ള ആഴമേറിയ ആഭിമുഖ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »