Youth Zone

മെഴുകുതിരി പ്രാര്‍ത്ഥനയും അനുദിന ജപമാല അര്‍പ്പണവുമായി ന്യൂസിലാന്റിലെ മലയാളി യുവജനങ്ങള്‍

സ്വന്തം ലേഖകന്‍ 02-05-2020 - Saturday

ഹാമില്‍ട്ടൺ: കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് ലോകം മുഴുവനും വിടുതല്‍ യാചിച്ചുക്കൊണ്ട് ന്യൂസിലാന്റിലെ മലയാളി യുവജനങ്ങളുടെ നേതൃത്വത്തില്‍ മെഴുകുതിരി പ്രാർത്ഥനയും അനുദിന ജപമാല അര്‍പ്പണവും. സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ന്യൂസിലാന്‍റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രാർത്ഥനയ്ക്കു ബിഷപ്പ് ബോസ്കോ പുത്തൂർ, ഫാ. ജോർജ് അരീക്കൽ, ഫാ. ബിനു, ഫാ. മജേഷ്, ഫാ. ടോണി കട്ടക്കയം, ഫാ. തോമസ് എന്നിവർ നേതൃത്വം നൽകി. ന്യൂസിലാന്റിലെ വിവിധ ഇടവകയിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്ത പ്രാർത്ഥന യുവജനങ്ങൾക്ക് വേറിട്ട അനുഭവമായി. ജീവിത പ്രതിസന്ധിയിൽ ലോകത്തിന്റെ പ്രകാശമായ യേശുവിലേക്കു തിരിയുക എന്ന സന്ദേശം നൽകുകയായിരിയിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് യുവജനങ്ങള്‍ പറഞ്ഞു.

സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് എല്ലാ രാജ്യങ്ങളെയും കാത്തു പരിപാലിക്കാനായി എല്ലാ ദിവസവും ഓൺലൈൻ ജപമാല പ്രാർത്ഥന സൂം ആപ്പ് വഴി നടക്കുന്നുണ്ട്. വിവിധ ഇടവകകളിൽ നിന്നും ധാരാളം യുവതി യുവാക്കൾ ഇതിൽ സംബന്ധിക്കുന്നുണ്ട്. ബിഷപ്പ് ബോസ്കോ പുത്തൂർ, ബിഷപ്പ് ജോസഫ് പാംപ്ലാനി, ഫാ. ജോർജ് അരീക്കൽ, ഫാ. ബിനു, ഫാ. തോമസ്, ഫാ. റോബിൻ, ഫാ. ഫിവിൻസ്‌, ഫാ. മാത്യു, ഫാ. രാജീവ്, ഫാ. തമ്പി, ഫാ. ടോണി, ഫാ. ജോസഫ്, ഫാ. തോമസ് തുടങ്ങിയ വൈദികർ ഈ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുകയും വചനം പങ്കുവയ്ക്കുകയും ചെയ്‌തു. പ്രാർത്ഥനയിലൂടെ ന്യൂസിലാന്‍റിൽ പുതിയ ആത്മീയ ഉണർവിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. യുവജനങ്ങൾ യേശുവിലേക്കും പ്രാര്‍ത്ഥനയിലേക്കും കടന്നുവരുന്ന ഒരു പുത്തൻ അനുഭവമാണ് ശുശ്രൂഷകള്‍ നൽകുന്നതെന്ന് എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 13