India - 2024

ഫ്രാൻസിസ് മാർപാപ്പായുടെ 'laudato Si' പ്രാവർത്തികമാക്കിക്കൊണ്ട് Miao രൂപത ലോകത്തിന് മാതൃക കാട്ടുന്നു

സുജ ടോമി 01-08-2015 - Saturday

Miao രൂപത സ്ഥിതി ചെയ്യുന്നത് ഇൻഡ്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലാണ്. പ്രകൃതിരമണീയമായ വനങ്ങളാൽ സമൃദ്ധമാണ് Miao. ഈ രൂപത നിലവിൽ വന്നത് 2005ൽ ആണ്. Bishop George Pallipparampil നെ ആദ്യ ബിഷപ്പായി Pop Benedict XVI മൻ പാപ്പ നിയമിച്ചു.

ഈ രൂപതയുടെ ജനസംഖ്യ ഏതാണ്ട് 500000 ആണ്. ഏതാണ്ട് 83500 കത്തോലിക്കർ ഇവിടെ പാർക്കുന്നുണ്ട്. ഇതിന്റെ വിസ്തീർണ്ണം 17000 ചതുരശ്ര മൈലാണ്.. ഹിന്ദുക്കളും , സിക്കുകാരും, ജൈന മതക്കാരും, മുസ്ലീമുകളും ഇവിടെ ഉണ്ട്.

Popന്റെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള പുതിയ സന്ദേശമായ “Laudato Si” ഇവരെ വളരെയേറെ സ്വാധീനിച്ചു. പ്രകൃതിയെ, സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും ഇവർ പല പരിപാടികളും നടത്തിയിരുന്നു. വൃക്ഷത്തൈകൾ നല്കുക, വനത്തെ ചൂഷണം ചെയ്യുന്നത് തടയുക, അങ്ങനെ പല പരിപാടികളും നിലവിൽ നടത്തിയിരുന്നു.

Popന്റെ സന്ദേശത്തെ അനുസരിച്ച് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഒരു പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. Bishop George Pallipparampil സംഘാടകരെ അഭിസംബോധന ചെയ്തു. ‘ഈ ലോകവും , പ്രകൃതിയും മനുഷ്യന്റെ കൂട്ടായ ധർമ്മമാണ്. ’ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത് മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയാന്. മനുഷ്യന്റെ സ്വാർഥമായ ലാഭത്തിനുവേണ്ടി നശിപ്പികാനുള്ളതല്ല`. വൃക്ഷങ്ങൾ നട്ടതുകൊണ്ടുമാത്രം പ്രകൃതി സംരക്ഷ്ണം ആകുന്നില്ല. പ്രകൃതിയേയും അതിലെ ജീവജാലങ്ങളേയും പാവപ്പെട്ടവരായ മനുഷ്യരേയും സംരക്ഷിക്കുന്നതാണ് യഥാർത്ഥ പ്രകൃതി സംരക്ഷ്ണം. ഈ രൂപതയുടെ മറ്റു പല സ്ഥലങ്ങളിലും പ്രകൃതി സംരക്ഷ്ണ ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പരിശീലന ക്ലാസ്സിൽ പങ്കെടുത്ത എല്ലാ വൈദികരും. Popന്റെ സന്ദേശത്തെ ഹൃദയത്തിൽ സ്വീകരിക്കുകയും പ്രാവർത്തികമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഈ ലോകം ദൈവം നമുക്ക് തന്ന ഭവനമാണ്. അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ധർമ്മമാണ്.