Daily Saints.

May 12: രക്തസാക്ഷികളായ വി.നേരെയൂസും അക്കില്ലെയൂസും

സ്വന്തം ലേഖകന്‍ 12-05-2023 - Friday

നാലാം ശതാബ്ദം മുതല്‍ ഇവരോടുള്ള ഭക്തി പ്രകടമാണ്. മെയ് 7നു അനുസ്മരിക്കുന്ന വിശുദ്ധയായ ഫ്ലാവിയ ഡൊമിട്ടില്ലായുടെ ഭൃത്യന്മാരായ സൈനികരാണ് ഈ വിശുദ്ധര്‍. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ച് രാജകുമാരി ഫ്ലാവിയായോടു കൂടി ഇവരും പോണ്‍സിയദ്വീപിലേക്ക് നാട് കടത്തപ്പെട്ടു. അവിടെ ട്രാജര്‍ ചക്രവര്‍ത്തിയുടെ കല്‍പന പ്രകാരം അവരെ വധിച്ചു. അവരുടെ ശരീരം വി.ഡൊമീട്ടില്ലായുടെ ശ്മമശാനത്തില്‍ സംസ്കരിക്കപ്പെട്ടു. 1896-ല്‍ ആ ശ്മശാനം കുഴിച്ച് നോക്കിയപ്പോള്‍ അവരുടെ കുഴിമാടം സീരിസിയൂസ് മാര്‍പാപ്പ 490-ല്‍ നിര്‍മ്മിച്ച ദേവാലയത്തിനകത്ത് കാണുകയുണ്ടായി.

അവരുടെ രക്തസാക്ഷിത്വത്തിന് 200 വര്‍ഷത്തിന് ശേഷം ഗ്രിഗോറിയോസ് മാര്‍പാപ്പ നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: "നാം ആരുടെ പാര്‍ശ്വത്ത് സമ്മേളിച്ചിരിക്കുന്നുവോ ആ വിശുദ്ധര്‍ സമാധാനവും സമ്പത്തും ആരോഗ്യവും വാഗ്ദാനവും ചെയ്യുന്ന ലോകത്തെ വെറുക്കുകയും ചവിട്ടിത്തേക്കുകയും ചെയ്തു".

ഡമാസസ് പാപ്പ ഇവരുടെ ശവകുടീരത്തില്‍ സ്ഥാപിച്ച ശിലാലിഖിതം നാം ധ്യാനിക്കേണ്ട ഒന്നാണ്. "സൈനികരായ നെറെയൂസും അക്കല്ലെയൂസും ഭയം നിമിത്തം സ്വേച്ഛാധിപതിയുടെ ക്രൂരമായ കല്പനകള്‍ നിറവേറ്റികൊണ്ടിരിക്കുകയായിരിന്നു. പെട്ടെന്ന് ആ സ്വേച്ഛാധിപതിയ്ക്കു മാനസാന്തരമുണ്ടായി. ദുഷ്ട്ട നേതാവിന്റെ പാളയത്തില്‍ നിന്ന്‍ തങ്ങളുടെ പോര്‍ച്ചട്ടയും പരിചയും രക്തപങ്കിലമായ വസ്ത്രങ്ങളും വലിച്ചെറിഞ്ഞു അവര്‍ പലായനം ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതില്‍ അവര്‍ ആനന്ദം കൊണ്ടു".

ഇതര വിശുദ്ധര്‍

1. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എഥെല്‍ ഗാര്‍ഡ്

2. ഐറിഷിലെ ഡിയോമ്മാ

3. ഡയനീഷ്യസ്

4. ഡൊമിനിക്കു ദേ ലാ കല്‍സാദാസ

5. സൈപ്രസ്സിലെ ഡലാമിസ്സിലെ എപ്പിഫാനിയൂസ്

6. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ജെര്‍മ്മാനൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »