Youth Zone - 2024

സൈബർ അപ്പസ്തോലനായ കാര്‍ളോയുടെ മാധ്യമ സുവിശേഷവൽക്കരണം ഏറ്റെടുത്ത് മലയാളി വൈദിക വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍ 19-05-2020 - Tuesday

അദിലാബാദ്: സൈബർ അപ്പസ്തോലനായ അറിയപ്പെടുന്ന കാര്‍ളോ അക്യൂറ്റിസിന്റെ മാധ്യമ സുവിശേഷവൽക്കരണം മുന്നിൽ കണ്ടുകൊണ്ട് കത്തോലിക്കാ സഭയുടെ സത്യ വിശ്വാസങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി 'കാര്‍ളോ വോയ്സ്' എന്ന മാഗസിനുമായി മലയാളി വൈദിക വിദ്യാര്‍ത്ഥികള്‍. ധന്യനായ കാർലോ അക്യൂറ്റിസിന്റെ മാതാവ് അന്റോണിയാ അക്യൂറ്റിസിന്റെ പ്രചോദനത്താൽ പ്രസിദ്ധികരിക്കുന്ന മാഗസിന്റെ ചീഫ് എഡിറ്റേഴ്സ് അദിലാബാദ് രൂപത ഒന്നാം വർഷ ദൈവശാസ്ത്ര വൈദിക വിദ്യാർത്ഥി ബ്രദർ എഫ്രേം കുന്നപ്പള്ളിയും അദ്ദേഹത്തിന്റെ ബന്ധുവും കോതമംഗലം രണ്ടാം വർഷ വൈദിക വിദ്യാർത്ഥിയുമായ ബ്രദർ ജോൺ കണയാക്കനുമാണ്.

ഇന്ന് മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങൾ തെറ്റായി ജനങ്ങൾക്ക് പകർന്നു കൊടുക്കുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ പൌലോസ് ശ്ലീഹായുടെ തിമോത്തിയസിനുള്ള രണ്ടാം ലേഖനം നാലാം അദ്ധ്യായം 2 മുതൽ 5 വരെയുള്ള വാക്യം മാർഗ്ഗദീപമായി സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ സത്യ വിശ്വാസങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി മാഗസിൻ ഇംഗ്ലീഷിലാണ് പ്രസിദ്ധികരിക്കുന്നത്. ഈ ഓൺലൈൻ മാഗസിൻ ലോക മുഴുവനുമുള്ള ക്രൈസ്തവരിൽ എത്തിചേരണമെന്ന ആഗ്രഹം ബ്രദർ ജോൺ പ്രകടിപ്പിച്ചു.

വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ "ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണത കാണിക്കാത്ത കാലം വരുന്നു കേൾവിക്കു ഇമ്പമുള്ളവയിൽ ആവേശം കൊള്ളുകയാൽ, അവർ തങ്ങളുടെ അഭിരുചിക്കൂ ചേർന്ന പ്രബോധകരെ വിളിച്ചു കൂട്ടും. അവർ സത്യത്തിനു നേരെ ചെവിയടച്ചു കെട്ടു കഥകളിലേക്കൂ ശ്രദ്ധ തിരിക്കും" ( 2തിമോ 4:3- 4) അക്ഷരാർത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തെറ്റായ പഠനങ്ങൾ മൂലം ആയിരക്കണക്കിനു സഭാ വിഭാഗങ്ങളും ഉപവിഭാഗങ്ങളും ലോകത്തിൽ രൂപം കൊണ്ടു. ലോകരക്ഷകനായ ഈശോമിശിഹാ പഠിപ്പിച്ചതും അപ്പസ്തോലൻമാരാലും സഭാപിതാക്കന്മാരാലും പാരമ്പര്യമായി പകർന്നു കിട്ടിയ ശരിയായ വിശ്വാസം തെറ്റായി വ്യാഖ്യാനിക്കപ്പെടുവാനുള്ളതല്ല. തെറ്റായ വ്യാഖനത്താൽ വരുന്നവരുടെ കെട്ടുകഥകളിൽ ശ്രദ്ധതിരിക്കാതെ ശരിയായ വിശ്വാസസത്യങ്ങളെ മുറക പിടിക്കുവാൻ ഈ മാഗസിൻ കത്തോലിക്കാ വിശ്വാസികളെ സഹായിക്കുമെന്നതിൽ സംശയമില്ലായെന്നു ഇരുവരും അഭിപ്രായപ്പെട്ടു.

അദിലാബാദ് രൂപത അദ്ധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിന്റെ തീക്ഷണത നിറഞ്ഞ ജീവിതമാണ് തങ്ങൾക്ക് ഈ സംരഭത്തിന് ഏറ്റവും വലിയ പ്രചോദനമെന്നു ബ്രദർ എഫ്രേം പറഞ്ഞു. ജെറുസേലം ലത്തീൻ പാത്രിയർക്കീസ് ഈ മാഗസ്സിൻ കാലത്തിന് ഏറ്റവും വലിയ ദൈവിക സമ്മാനമാണന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികള്‍ ഈ മാഗസ്സിൻ വായിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യണമെന്ന്‍ പുന രൂപതാദ്ധ്യക്ഷൻ ബിഷപ്പ് തോമസ് ടാബരെ പറഞ്ഞു. കാർലോയുടെ സഹോദരന്മാർ എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേമും ബ്രദർ ജോണും മാഗസിന്‍ കൂടാതെ വ്യത്യസ്തമായ രീതിയിൽ Carlo voice യൂട്യൂബ് ചാനലിലൂടെയും കാർലോയുടെ മീഷൻ തുടർന്നു കൊണ്ടു പോകുന്നുണ്ട്. carlovoice.com എന്ന വെബ്സൈറ്റിൽ മാഗസിൻ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 14