Youth Zone - 2024

'ലോക്ക്ഡൗണില്‍ യുവജനങ്ങള്‍ കുടുംബങ്ങളില്‍ സാക്ഷ്യം നല്‍കുന്നവരായി മാറണം'

30-05-2020 - Saturday

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തു യുവജനങ്ങള്‍ കുടുംബങ്ങളില്‍ നല്ല സാക്ഷ്യം നല്‍കുന്നവരായി മാറണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസവും രാഷ്ട്രനിര്‍മിതിയും ഒരുമിച്ചു പോകണമെന്നും സീറോ മലബാര്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച രൂപത യുവജന ഡയറക്ടര്‍മാരുടെ വെബിനാറില്‍ മുഖ്യസന്ദേശം നല്‍കവേ അദ്ദേഹം പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ബിഷപ് മാര്‍ എഫ്രേം നരികുളം, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സന്ദേശം നല്‍കി.

എസ്എംവൈഎം രൂപത ഡയറക്ടര്‍മാരായ ഫാ. ജോജോ കാനഡ, ഫാ. ഫന്‍സ്വാ ഗ്രേറ്റ് ബ്രിട്ടണ്‍, ഫാ. പോള്‍ ഷിക്കാഗോ, സോജിന്‍ ഓസ്‌ട്രേലിയ, ഫാ. ബിനോജ് യൂറോപ്പ്, ഫാ. ജോര്‍ജ് ന്യൂസിലന്‍ഡ്, ഫാ. ജോര്‍ജ് കല്യാണ്‍, ഫാ.അന്‍സിലോ ഷംഷദാബാദ്, ഫാ. ജൂലിയസ് ഡല്‍ഹി ഫരീദാബാദ്, ഫാ.ആന്റണി ഛാന്ദാ, ഫാ. ബിജു ജഗദല്‍പൂര്‍, ഫാ. അനൂപ് ഉജ്ജയിന്‍, ഫാ. ഫ്രാന്‍സിസ് ഗോരക്പൂര്‍, ഫാ. ബിജോ രാമനാഥപുരം, ഫാ. മനോജ് മാണ്ഡ്യ, ഫാ. ജോയി രാജ്‌കോട്ട്, ഫാ. റ്റോണി അസിലാബാദ്, ഫാ. ലാല്‍, ഫാ. അഗസ്റ്റിന്‍ മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു. എസ്വൈഎം ഗ്ലോബല്‍, കേരള റീജണ്‍ ഭാരവാഹികള്‍ അരുണ്‍, ബിവിന്‍, വിപിന്‍, ജൂബിന്‍, മെല്‍വിന്‍, അഞ്ജുമോള്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

More Archives >>

Page 1 of 14