Youth Zone - 2024

തലശേരി അതിരൂപതയിലെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയന്‍

ദീപിക 02-06-2020 - Tuesday

തലശേരി: കേരളസര്‍ക്കാരിന്റെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളോട് ഒപ്പം നിന്നു തലശേരി അതിരൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂത്ത് 2020 ഓണ്‍ലൈന്‍ മഹായുവജനസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റൂത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍വഴി യുവജനങ്ങളുടെ സര്‍ഗശേഷി ഫലപ്രദമായി വിനിയോഗിക്കുന്നത് അനുകരണീയമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ക്രിസ്തുദാസ്, തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കെ.സുധാകരന്‍ എംപി, എംഎല്‍എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍, ഫാ. ജോസഫ് പുത്തന്‍പുര എന്നിവര്‍ യുവജനങ്ങളോട് സംവദിച്ചു.

കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത്, ഡയറക്ടര്‍ ഫാ. സോണി വടശേരി, ജനറല്‍ സെക്രട്ടറി വിപിന്‍ ജോസഫ് മാറുകാട്ടുകുന്നേല്‍, എബിന്‍ കുമ്പുക്കല്‍, ജോയല്‍ തൊട്ടിയില്‍, ഡെല്‍ന മരിയ, സിസ്റ്റര്‍ പ്രീതി മരിയ സിഎംസി, ചിഞ്ചു വട്ടപ്പാറ, ബോണി ജോണ്‍, ജിതിന്‍ മുടപ്പാല, അനി ചാക്കോ, ടോമിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

55 രാജ്യങ്ങളില്‍നിന്ന് നൂറിലധികം യുവജനപ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ സംഗമത്തില്‍ ഭാരത കത്തോലിക്കാസഭയിലെ വിവിധ രൂപതകളില്‍നിന്ന് ഒരുലക്ഷത്തിലധികം യുവജനങ്ങള്‍ പങ്കെടുത്തു. കേരളസര്‍ക്കാരിന്റെ കോവിഡ് കാലഘട്ടത്തിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷം യുവജനാദരവും പരിപാടിയുടെ പ്രത്യേകതയായിരുന്നു.

More Archives >>

Page 1 of 14