News - 2024

പതിമൂന്നു രാജ്യങ്ങള്‍ക്ക് 35 വെന്‍റിലേറ്ററുകള്‍ ഫ്രാന്‍സിസ് പാപ്പ സംഭാവന നല്‍കി

പ്രവാചക ശബ്ദം 28-06-2020 - Sunday

വത്തിക്കാന്‍ സിറ്റി: കോവിഡ് 19 രോഗത്തിനെതിരായുള്ള പോരാട്ടത്തിന് കൈത്താങ്ങായി ഫ്രാന്‍സിസ് പാപ്പ പതിമൂന്നു രാജ്യങ്ങള്‍ക്ക് 35 ശ്വസനോപകരണങ്ങൾ സംഭാവന നല്‍കി. പാപ്പായുടെ ദാനധർമ്മങ്ങൾക്കായുള്ള വിഭാഗം 'എലെമൊസിനേരിയ അപ്പസ്തോലിക്ക' ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ, ആരോഗ്യമേഖലയിൽ, കൂടുതൽ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോടുള്ള പാപ്പയുടെ സാമീപ്യത്തിൻറെ സമൂർത്ത അടയാളമായാണ് സഹായത്തെ എല്ലാവരും നോക്കികാണുന്നത്.

ഹെയ്തി, വെനിസ്വേല, ബ്രസീൽ എന്നീ നാടുകൾക്ക് നാലു വീതവും, കൊളംബിയ, ഹൊണ്ടൂറാസ്, മെക്സിക്കോ എന്നീ നാടുകൾക്ക് മൂന്നു വീതവും, കാമറൂൺ, സിംബാവേ, ബംഗ്ലാദേശ്, യുക്രൈൻ, ഇക്വഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബൊളീവിയ എന്നീ രാജ്യങ്ങൾക്ക് രണ്ടു വീതവും എന്നിങ്ങനെയാണ് ഈ 35 വെന്‍റിലേറ്ററുകള്‍ പാപ്പ വിതരണം ചെയ്തിരിക്കുന്നത്. സിംബാവേയൊഴിച്ച് മറ്റു നാടുകൾക്കെല്ലാം അതതു രാജ്യങ്ങളിലെ പേപ്പൽ പ്രതിനിധിയുടെ കാര്യാലയം വഴിയാണ് ഉപകരണങ്ങള്‍ കൈമാറിയിരിക്കുന്നത്.


Related Articles »