Meditation. - May 2024

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട പ്രാധാന്യം

സ്വന്തം ലേഖകന്‍ 12-05-2016 - Thursday

"ആദം ഭാര്യയെ ഹവ്വാ എന്ന് വിളിച്ചു കാരണം, അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണ്" (ഉൽപ്പത്തി 3:20).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 12

ഒരു സ്ത്രീയ്ക്കു ദൈവം നല്കിയ പ്രത്യേകമായ കഴിവാണ് മനുഷ്യ ജീവന് ജന്മം നല്‍കാനുള്ള കഴിവ്. ഉല്പത്തി പുസ്തകത്തിൽ പറയുന്നു, 'അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാക്കിയിരിക്കുന്നു' (ഉൽപ്പ 3:20). മാതൃത്വത്തിലൂടെ സ്ത്രീ അവളുടെ തനതായ വ്യക്തിത്വം വെളിപ്പെടുത്തുന്നു. ഓരോ അമ്മയും തന്റെ കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഏറെ കഷ്ട്ടപ്പെടുന്നുണ്ട്. കുഞ്ഞുങ്ങളുടെ മേലുള്ള ശ്രദ്ധയും സ്നേഹവും കരുതലും വഴി മക്കളുടെ സ്വഭാവവൈശിഷ്ട്ടങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു വ്യക്തി കൂടിയാണ് അമ്മ.

ദൈവത്തിന് മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. കാരണം അവർ രണ്ടു പേരും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (ഉൽപ്പത്തി 1:27). അതിനാല്‍ സ്ത്രീയെ വീട്ടമ്മയായി മാത്രം ഒതുങ്ങിക്കൂടുവാൻ നാം അനുവദിക്കരുത്. ഓരോ അമ്മമാര്‍ക്കും അഭിരുചിയുള്ള നിരവധി മേഖലകളുണ്ട്. മാനുഷികമായ സകല ചെയ്തികളും സ്ത്രീയ്ക്കും സാധ്യമാണ്. സാമ്പത്തിക, സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ, തലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പയിസെൻസ, 5.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »