Youth Zone - 2024

ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങളുടെ മാതൃക ക്രിസ്തുവായിരിക്കണം: മാര്‍ ജോസഫ് പണ്ടാരശേരില്‍

12-07-2020 - Sunday

കൊച്ചി: സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങളുടെ മാതൃക ക്രിസ്തുവായിരിക്കണമെന്ന് സീറോ മലബാര്‍ സഭ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. സീറോ മലബാര്‍ സഭയുടെ സംയുക്ത ഓണ്‍ലൈന്‍ സംഗമത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആശങ്കകളുടെ ഈ കാലത്ത് യുവജനങ്ങള്‍ ഉള്ളിലേക്ക് ഒതുങ്ങിക്കൂടുന്നവരാകാതെ മറ്റുള്ളവര്‍ക്ക് ധൈര്യവും പ്രതീക്ഷയും നല്‍കുന്നവരാകണം. ആഴ്ചയില്‍ ഒരു ദിവസം ദേവാലയങ്ങളില്‍ യുവജനങ്ങളുടെ നിയോഗാര്‍ഥം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു.

യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, എസ്എംവൈഎം. ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിഡ്, ഡെപ്യൂട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വിനോജ് റിച്ചാര്‍ഡ്‌സണ്‍, സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.

More Archives >>

Page 1 of 15