India - 2024

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ പെരുന്നാള്‍ നാളെ സമാപിക്കും

14-07-2020 - Tuesday

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ 67 മത് ഓര്‍മ പെരുന്നാള്‍ നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. ഇതോടെ ജൂലൈ ഒന്നു മുതല്‍ നടന്നു വന്ന ഓര്‍മ പെരുനാളിന് സമാപനമാകും.

നാളെ രാവിലെ എട്ടിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപപ്രാര്‍ഥന. ഇന്ന് വൈകിട്ട് 5.30ന് സന്ധ്യാ പ്രാര്‍ഥന. തുടര്‍ന്ന് എല്ലാ വര്‍ഷവും നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം പ്രതീകാത്മക മായി നടക്കും. ഈ വര്‍ഷം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മാത്രമായിരിക്കും പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്നും ആശിര്‍വാദം നല്‍കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »