Faith And Reason - 2024

നഗരത്തെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് അമേരിക്കന്‍ മേയർ

പ്രവാചക ശബ്ദം 17-07-2020 - Friday

ന്യൂ മെക്സിക്കോ: അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ മേയര്‍, നഗരത്തെ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമർപ്പിച്ചു. ഗ്രാൻഡ്സിൽ സ്ഥിതി ചെയ്യുന്ന സെന്റ് തെരേസ ഇടവകയുടെ ചുമതല വഹിക്കുന്ന ഫാ. ആൽബർട്ടോ ആവല്ലയാണ് ഗ്രാൻഡ്സിന്റെ മേയറായ മാർട്ടിൻ ഹിക്ക്സിന്റെ അഭ്യർത്ഥന പ്രകാരം മരിയൻ സമർപ്പണത്തിന് നേതൃത്വം നൽകിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചസമയത്താണ് ചടങ്ങുകൾ നടന്നത്. പട്ടണത്തിൽ താമസിക്കുന്ന എല്ലാവർക്കും ദൈവീക സംരക്ഷണം ലഭിക്കേണ്ടതിനിനും, എല്ലാവരും ഒരുമിക്കേണ്ടതിനും വേണ്ടിയാണ് അമലോത്ഭവ മാതാവിന്റെ ഹൃദയത്തിന് തങ്ങളെത്തന്നെ സമർപ്പിച്ചതെന്ന് മാർട്ടിൻ ഹിക്ക്സ് സമര്‍പ്പണത്തിന് എത്തിയ ജനങ്ങളോട് പറഞ്ഞു.

എന്ത് തന്നെ സംഭവിച്ചാലും മാതാവിന്റെ സംരക്ഷണം ഉണ്ടായിരിക്കുമെന്ന ഉറപ്പ് അദ്ദേഹം പങ്കുവെച്ചു. രാജ്യത്തെ എല്ലാ കത്തോലിക്കാ വിശ്വാസികളായ മേയർമാരും ഹിക്ക്സ് ചെയ്തപോലെ ചെയ്യണമെന്ന് സാന്താ ഫെ എന്ന നഗരത്തിൽനിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്ത് സമര്‍പ്പണത്തിന് എത്തിയ ഒരു വനിത പറഞ്ഞു. 'മനോഹരം' എന്നാണ് മരിയൻ സമർപ്പണത്തിൽ പങ്കെടുത്ത മറ്റൊരു സ്ത്രീ അതിനെ വിശേഷിപ്പിച്ചത്. ചെറിയ കുട്ടികളും മരിയൻ സമർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ജപമാല പ്രാർത്ഥനയോടെയാണ് ചടങ്ങ് അവസാനിച്ചത്. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിനു മുന്നിലും, ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിന് മുന്നിലും ജപമാല പ്രാർത്ഥിക്കുവാൻ ജനങ്ങൾ മുട്ടുകുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ കാലത്ത് നിരവധി മരിയൻ സമർപ്പണങ്ങൾ നടന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ന്യൂമെക്സിക്കോയില്‍ നടന്ന സമര്‍പ്പണം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »