Events - 2024

നന്മ തിന്മകൾ യേശുവിൽ വിവേചിച്ചറിയാൻ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക ഓൺലൈൻ ശുശ്രൂഷ നാളെ മുതൽ

ബാബു ജോസഫ് 30-07-2020 - Thursday

ബർമിങ്ഹാം: നന്മ തിന്മകളെ യേശുമാർഗ്ഗത്തിൽ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ഫാ. ഷൈജു നടുവത്താനിയും സ്‌കൂൾ ഓഫ്‌ ഇവാൻജലൈസേഷൻ ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ 31 ന് നാളെ മുതൽ ആഗസ്റ്റ് 2 ഞായർ വരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഓൺലൈനിൽ നടക്കും. യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു.

കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ, ക്ലാസ്സുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു.

http://www.sehionuk.org/LIVE എന്ന സെഹിയോൻ യുകെയുടെ വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം. പ്രീ ടീൻസ് കുട്ടികൾക്ക് ഉച്ചയ്‌ക്ക് 1 മുതൽ 2 വരെയും ടീൻസിന് 2 മുതൽ 3 വരെയുമാണ് ശുശ്രൂഷ. മാതാപിതാക്കൾക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയാണ് "സൂം ആപ്പ് " വഴി ശുശ്രൂഷ.

ZOOM ID: 8068038532

ZOOM PW: 159864 ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി മക്കളെ ഒരുക്കുന്ന, സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ നയിക്കുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകുവാൻ ടീൻസ് , പ്രീ ടീൻസ് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ക്ഷണിക്കുന്നു.


Related Articles »