India - 2024

യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായുള്ള കെയ്റോസിന്റെ വെബിനാര്‍ ഇന്ന്

പ്രവാചക ശബ്ദം 31-07-2020 - Friday

കൗമാരക്കാരുടെയും യുവജനങ്ങളുടെയും പ്രിയപ്പെട്ട മാസികയായ കെയ്റോസിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് സൂം, യൂ ട്യൂബ് പ്ലാറ്റ്ഫോമിൽ പ്രശസ്ത പരിശീലകനും മന:ശാസ്ത്രഞ്ജനുമായ വിപിൻ റോൾഡൻറ് നയിക്കുന്ന വെബിനാർ നടത്തുന്നു. ക്രിയാത്മക ജീവിതത്തിന് 7 വഴികൾ, ജീവിതം വെല്ലുവിളിയാണ് അതു സ്വീകരിക്കുക, "എന്തായാലും കുയ്പ്പമില്ല" നേരിടാം പ്രശ്നങ്ങൾ, ചിന്തകളെ ശ്രദ്ധിക്കുക അതാണു നീ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ് വെബിനാർ നടത്തുക. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആമുഖ സന്ദേശം നല്‍കും. യൂത്തിനും, ടീനേജേഴ്സിനും അവരുമായി ഇടപെടുന്ന മാതാപിതാക്കള്‍, അധ്യാപകര്‍, യൂത്ത് ലീഡേര്‍സ് തുടങ്ങിയവര്‍ക്കൂമായാണ് സെക്ഷന്‍ ക്രമീകരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

** കെയർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇവിടെയുള്ള സൂം ലിങ്കിൽ ക്ലിക്ക് ചെയ്യുക

** യൂട്യൂബ് ചാനലില്‍ ലൈവായി പങ്കെടുക്കുവാന്‍:


Related Articles »