Events - 2024

പ്രമുഖ വചന പ്രഘോഷകര്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യാനം 14 മുതല്‍ 16 വരെ

12-08-2020 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭ യൂത്ത് കമ്മീഷന്‍, യുവജനസംഘടനയായ എസ്എംവൈഎമ്മിന്റെ ഗ്ലോബല്‍ സംസ്ഥാന സമിതികളുടെ നേതൃത്വത്തില്‍ ആഗോള തലത്തില്‍ ഓണ്‍ലൈന്‍ യുവജന ധ്യാനം നടത്തുന്നു. കോവിഡ് മഹാമാരിമൂലം യുവജനങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ആത്മീയപ്രതിസന്ധികള്‍ക്കും ആശ്വാസം പകരുകയും പ്രത്യാശ നല്‍കുകയുമാണ് ധ്യാനത്തിന്റെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സമയക്രമത്തിലുള്ള യുവജനങ്ങള്‍ക്കു പങ്കെടുക്കത്തക്കവിധം ഉച്ചകഴിഞ്ഞും വൈകുന്നേരവുമായിട്ടാണ് ധ്യാനം.

14 മുതല്‍ 16വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ധ്യാനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 14നു വൈകുന്നേരം ആറു മുതല്‍ എട്ടു വരെയും 15ന് വൈകുന്നേരം ആറു മുതല്‍ 7.45 വരെയും 16നു ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് ധ്യാനം. ഷംഷബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ ധ്യാനം നയിക്കും. ജപമാലയോടെ ആരംഭിക്കുന്ന ധ്യാനം ആരാധനയോടെ സമാപിക്കും. ആരാധനയ്ക്ക് ഫാ. ഫ്രാന്‍സീസ് ഇടത്തിനാല്‍, ഫാ. മാണി കുഴുപ്പന്‍കുറ്റി എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ആശംസകള്‍ നല്‍കും.

ധ്യാനത്തിനു ഫാ. ജോസഫ് ആലഞ്ചേരില്‍ എസ്എംവൈഎം ഗ്ലോബല്‍, സംസ്ഥാന ഭാരവാഹികളായ അരുണ്‍ ഡേവിസ്, ബിവിന്‍ വര്‍ഗീസ്, വിപിന്‍ പോള്‍, ജൂബിന്‍ കൊടിയംകുന്നേല്‍, മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അഞ്ജുമോള്‍ ജോണി, ആല്‍ബിന്‍, ദിവ്യ, ജിബിന്‍, ആല്‍വിന്‍, ജിതിന്‍, ജോസ്‌മോന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

** രജിസ്‌ട്രേഷന്‍ ലിങ്ക്:

** കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍ 7025611780, 9495038417.


Related Articles »