Events - 2024

സെഹിയോൻ നാലാം വെള്ളിയാഴ്ച നൈറ്റ് വിജിൽ 28ന്

ബാബു ജോസഫ് 24-08-2020 - Monday

സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാ നാലാം വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന നൈറ്റ് വിജിൽ ശുശ്രൂഷ ഈമാസം 28 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. http://www.sehionuk.org/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. 00447722328733 എന്ന ഫോൺ നമ്പറിലോ prayersintercession@gmail.com എന്ന ഇമെയിൽ വഴിയോ പ്രാർത്ഥനാ അപേക്ഷകൾ സെഹിയോൻ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .


Related Articles »