Events - 2024

പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായി ആത്മീയ ഒരുക്ക ശുശ്രൂഷ

പ്രവാചക ശബ്ദം 28-08-2020 - Friday

പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായി ആത്മീയ ഒരുക്ക ശുശ്രൂഷയുമായി മേഘാലയയിലെ ഷില്ലോംഗ് ഉംറോയി ഹോളി റെഡീമര്‍ ധ്യാനകേന്ദ്രം. മഹാമാരിയുടെ പ്രത്യേക പശ്ചാത്തലം കണക്കിലെടുത്ത് ഇംഗ്ളീഷിൽ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ ഗൂഗിൾ മീറ്റ് വഴിയാണ് ഒരുക്കിയിരിക്കുന്നത്. ജപമാല, ആരാധന, മധ്യസ്ഥ പ്രാർത്ഥന, കരുണ കൊന്ത എന്നിവ ഓരോ ദിവസവും നടക്കും. സമാപന ദിനമായ 8നു വിശുദ്ധ കുർബാനയും ഉൾപ്പെടുത്തിയിട്ടുണ്ട്. MSFS വൈദികർ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. മഹാമാരിയിൽ നിന്ന് വിടുതൽ യാചിച്ചുകൊണ്ടുള്ള ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വൈദികർ പറഞ്ഞു.

** രെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: +91 8787811205

** ഇ മെയില്‍: holyredeemershillong@gmail.com


Related Articles »