Events - 2024

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ഏകദിന ഉപവാസ പ്രാർത്ഥനാ ധ്യാനം സെപ്റ്റംബർ 4ന്

03-09-2020 - Thursday

കുട്ടികൾക്കും ടീനേജുകാർക്കും വേണ്ടി അവരുടെ മാതാപിതാക്കൾക്കുമായി അഭിഷേകാഗ്‌നി ഗ്ലോബൽ, ലിറ്റിൽ ഇവാഞ്ചലിസ്റ്റ്, മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു ദിവസത്തെ ഉപവാസ പ്രാർത്ഥനാ ധ്യാനം ഓൺലൈനിൽ സെപ്റ്റംബർ 4ന് നാളെ നടക്കും. അഭിഷേകാഗ്നി മിനിസ്ട്രി ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുകെ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള ശുശ്രൂഷകൾ ഓസ്‌ട്രേലിയലിൽ രാത്രി 8.30 മുതൽ 10.30 വരെയും ഇന്ത്യയിൽ വൈകിട്ട് 6 മുതൽ 4 വരെയും സെൻട്രൽ സമയം രാവിലെ 5 മുതൽ 7 വരെയുമാണ്.

റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നാളിതുവരെ കുട്ടികൾക്കുവേണ്ടിയുള്ള അനവധി പ്രോഗ്രാമുകളിലൂടെ കണ്ടതും കേട്ടതും വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പരിപാടികളും ഈ പ്രത്യേക ഉപവാസ പ്രാർത്ഥന ധ്യാനത്തിന്റെ ഭാഗമാകും. ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി എല്ലാ മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

** കൂടുതൽ വിവരങ്ങൾക്ക്:

യുകെ : തോമസ് 07877508926.

ഓസ്‌ട്രേലിയ: സിബി 0061401960133

അയർലൻഡ്: ഷിബു 00353877740812.

** ഓൺലൈനിൽ 84547548386 എന്ന നമ്പറിൽ സൂം ആപ്പ് വഴിയാണ് ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടത് .


Related Articles »