News - 2024

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ മൂന്നിന് ഒപ്പുവെയ്ക്കും

പ്രവാചക ശബ്ദം 12-09-2020 - Saturday

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ മൂന്നിന് അസീസിയില്‍വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ചാക്രികലേഖനം പുറപ്പെടുവിക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ്. 'ഫ്രത്തേല്ലി തൂത്തി (എല്ലാവരും സഹോദരര്‍)' എന്നാണ് പുതിയ ചാക്രിക ലേഖനത്തിന്റെ പേര്. ഒക്ടോബര്‍ മൂന്നിന് അസീസിയില്‍ എത്തുന്ന പാപ്പ വിശുദ്ധ ഫ്രാന്‍സിസിന്റെ ശവകുടീരത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷമായിരിക്കും ചാക്രികലേഖനത്തില്‍ ഒപ്പുവെയ്ക്കുക.

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സാഹോദര്യസങ്കല്പത്തില്‍നിന്നു പ്രചോദനം സ്വീകരിച്ച് പാപ്പാ തയാറാക്കുന്ന ചാക്രികലേഖനം ഭാവിജീവിതം കരുപ്പിടിപ്പിക്കാന്‍ മാനവകുടുംബത്തിനു മാര്‍ഗനിര്‍ദേശം നല്കുമെന്ന് അസീസിയിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമാധിപന്‍ ഫാ. മൗറോ ഗാബെത്തി പറഞ്ഞു. മനുഷ്യരെല്ലാവരും ദൈവമക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുളവാകുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചുമതലകളാണ് ചാക്രികലേഖനത്തിന്റെ ഉള്ളടക്കം. ഒക്ടോബര്‍ ആദ്യവാരത്തില്‍തന്നെ വിവിധ ഭാഷകളില്‍ ചാക്രികലേഖനം ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »