Events - 2024
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവ ദമ്പതികൾക്കായി ത്രിദിന ധ്യാനം സെപ്റ്റംബർ 18 മുതൽ 20 വരെ ഓൺലൈനിൽ: രെജിസ്ട്രേഷൻ തുടരുന്നു
ബാബു ജോസഫ് 16-09-2020 - Wednesday
വൈവാഹിക ജീവിതാന്തസ്സിനോട് കൂടുതൽ ചേർന്നുനിൽക്കുവാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ വെള്ളി, ശനി, ഞായർ തീയതികളിൽ യുവ ദമ്പതികൾക്കായി പ്രത്യേക ധ്യാന ശുശ്രൂഷ ഓൺലൈനിൽ നടത്തുന്നു. സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി, യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്നി മിനിസ്ട്രി മലയാളത്തിൽ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗിന് www.afcmuk.org/register/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
ജസ്റ്റിൻ: 07990623054
ജെയ്മിൻ: 07859902268