Meditation. - May 2024

മാതൃത്വം- സ്‌നേഹത്തിന് സഹനം വിലയായി നല്‍കുന്ന പ്രതിഭാസം

സ്വന്തം ലേഖകന്‍ 19-05-2016 - Thursday

''കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി" (ലൂക്കാ 1: 45).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 19

ഏറെ ആദരിക്കപ്പെടേണ്ട ഒന്നാണ് മാതൃത്വം. മാതാവ് ഒരു ശിശുവിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വഹിക്കുമ്പോള്‍, പ്രസവത്തിന്റെ മുഴുവന്‍ വേദനകളും സഹിക്കാന്‍ അവള്‍ തയ്യാറാകുന്നു; ഇതുവഴി, അവളുടെ സ്ത്രീ സഹജവും മാതൃസഹജവുമായ സ്വന്തം നിലനില്‍പ്പോടുകൂടി, അവള്‍ പുതു ജന്മം നല്‍കാനുള്ള കഴിവ് പ്രകടമാകുന്നു. അമ്മയുടെ ഉദരത്തില്‍ പൂര്‍ണ്ണമായും മറഞ്ഞിരുന്ന ശിശു നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിക്കുന്നു.

കുടുംബത്തിന്റെ ഭാവിയായി ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ കാണുന്നു. മാതൃത്വം എപ്പോഴും വേദനാജനകമാണ്. ഒരു രീതിയില്‍ പറഞ്ഞാല്‍ സ്‌നേഹത്തിന് സഹനം വിലയായി നല്‍കുന്ന പ്രതിഭാസമാണ് മാതൃത്വം. കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുമ്പോള്‍ മാതാവ് അനുഭവിക്കുന്ന സന്തോഷത്തിനും ദുഃഖത്തിനും വരെ കുഞ്ഞുങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം നാം വിസ്മരിക്കരുത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 31.5.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »