Arts - 2024

ക്രൈസ്തവ ദേവാലയങ്ങളുടെ സ്മരണയ്ക്കായി സ്റ്റാമ്പുകളുമായി ഇറാഖിലെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്

പ്രവാചക ശബ്ദം 01-10-2020 - Thursday

ബാഗ്ദാദ്: രണ്ടായിരത്തോളം വര്‍ഷങ്ങളുടെ ക്രൈസ്തവ `പാരമ്പര്യമുള്ള ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങളുടെ സ്മരണയ്ക്കായി സ്റ്റാമ്പുകളുമായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്. വിവിധ ക്രൈസ്തവ സഭകളുടെ ചരിത്രപ്രസിദ്ധമായ ദേവാലയങ്ങളുടെ ചിത്രങ്ങൾ എട്ടു സ്റ്റാമ്പുകളിലായാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത ഇറാഖി ചിത്രകാരൻ സാദ് ഗാസിയാണ് പലവിധ നിറങ്ങളിലുള്ള സ്റ്റാമ്പുകൾ രൂപകല്പന ചെയ്തത്. ഇതുവരെ പുതിയ സ്റ്റാമ്പുകളുടെ നാലായിരത്തോളം കോപ്പികൾ വിവിധ തപാൽ ഓഫീസുകളിലേക്ക് നൽകി കഴിഞ്ഞു. ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി പുതിയ ഇറാഖി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

ആഗസ്റ്റ് പത്താം തീയതി കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീവ്രവാദ ഭീഷണി മൂലം രാജ്യത്ത് നിന്ന് പലായനം ചെയ്ത ക്രൈസ്തവ വിശ്വാസികൾ തിരികെ മടങ്ങുമെന്ന പ്രതീക്ഷ ഇറാഖി പ്രസിഡന്റ് മുസ്തഫ അൽ കാതിമി പ്രകടിപ്പിച്ചിരിന്നു. എല്ലാവർക്കും അവകാശപ്പെട്ട രാജ്യമാണ് ഇറാഖെന്നും, ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തിന്റെ യഥാർത്ഥ മക്കളെന്നും കാതിമി പ്രസ്താവിച്ചിരിന്നു. തിരികെ മടങ്ങിവന്ന് രാജ്യപുരോഗതിയിൽ പങ്കാളികളാകാൻ ക്രൈസ്തവ കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രസിഡന്റ് അന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ചിത്രം ഉള്‍ക്കൊള്ളിച്ച് സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »