News - 2021

‘യൂദാ 1’: സുവിശേഷ പ്രഘോഷകര്‍ക്കായി ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ വിമാന സര്‍വ്വീസ് ഒരുങ്ങുന്നു

പ്രവാചക ശബ്ദം 18-11-2020 - Wednesday

ലൂയിസിയാന: യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ ആഗ്രഹിക്കുന്ന സുവിശേഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സന്നദ്ധ പ്രേഷിത കൂട്ടായ്മ ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. 'യൂദാ 1' എന്ന്‍ പേരിട്ടിരിക്കുന്ന വിമാന സര്‍വ്വീസ് അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ലൂയിസിയാനയിലെ ഷ്രെവ്പോര്‍ട്ട്‌ കേന്ദ്രമാക്കിയാണ് സര്‍വ്വീസ് നടത്തുക. സ്വകാര്യ വിമാന സര്‍വ്വീസ് എന്ന നിലയില്‍ എയര്‍ലൈന്‍സ് ഇതിനോടകം തന്നെ ഒരു സംഘം മിഷ്ണറിമാരെ ദുരന്ത ബാധിത മേഖലകളിലേക്കും മിഷന്‍ കേന്ദ്രങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷത്തോടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നും, ഇതോടെ ഒരു സ്വകാര്യ വിമാന സര്‍വ്വീസ് എന്ന നിലയില്‍ നിന്ന് മാറി ‘ഡെല്‍റ്റാ’ പോലെയുള്ള സാധാരണ വിമാന സര്‍വ്വീസായി യൂദാ1 മാറുമെന്നും സര്‍വ്വീസിന്റെ പ്രസിഡന്റും സി.ഇ.ഒ യുമായ എവറെറ്റ് ആരോണ്‍ ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ചെറിയ വിമാനങ്ങള്‍വെച്ച് സര്‍വ്വീസ് നടത്തുന്ന യൂദാ 1 അടുത്ത വര്‍ഷത്തോടെ വലിയ വിമാനങ്ങള്‍ വാങ്ങുവാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്. 238 പേര്‍ക്ക് ഇരിക്കാവുന്ന ബോയിംഗ് 767-200 ഇ.ആര്‍ വിമാനം തങ്ങളുടെ വിമാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അടുത്ത വര്‍ഷം അവസാനത്തോടെ മൂന്നോ നാലോ വലിയ വിമാനങ്ങള്‍ വാങ്ങുവാനാണ്‌ പദ്ധതിയിട്ടിരിക്കുന്നതെന്നും ആരോണ്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »