Events - 2024

സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21ന്: മധ്യസ്ഥ പ്രാർത്ഥനാ ഒരുക്കം നാളെമുതൽ

ബാബു ജോസഫ് 19-11-2020 - Thursday

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് നടക്കും. ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ സാജു വർഗീസ്‌, ബ്രദർ ഷാജി ജോർജ് എന്നിവരും പങ്കെടുക്കും. വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

"അവന്റെ മുറിവിനാല്‍ നിങ്ങള്‍സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു".(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയിൽ മാംസം ധരിക്കുവാൻ ഇരുപത്തിനാല് മണിക്കൂർ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും 20 ന് വെള്ളിയാഴ്ച രാവിലെ 5 മുതൽ 21 ന് ശനി രാവിലെ 5 വരെ ഓൺലൈനിൽ സൂമിൽ നടക്കും. എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥനയിലേക്കും സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു

ID 8894210945

Passcode 100.


Related Articles »