Meditation. - May 2024

ആത്മീയത പൂര്‍ണ്ണത കൈവരിക്കുന്നത് മനുഷ്യന്റെ ബാഹ്യജീവിതത്തില്‍

സ്വന്തം ലേഖകന്‍ 25-05-2016 - Wednesday

''പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു'' (1 യോഹന്നാന്‍ 4:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 25

സഭക്ക് മറ്റു മതങ്ങളോടുള്ള സമീപനം ബഹുമാനപുരസ്സരമായ ഒന്നാണ്. സഭ അവരോട് അഭ്യര്‍ത്ഥിക്കുന്നത് പരസ്പര സഹകരണമാണ്. നിങ്ങളുടെ സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന മത വിശ്വാസത്തിന്റെ മഹത്തായ പൈതൃക സമ്പത്തിനോടുള്ള പ്രശംസ ഇന്ന് ഇവിടെ വച്ച് ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കുവാന്‍ സഭ ആഗ്രഹിക്കുന്നു. മനസ്സിന്റേയും ഹൃദയത്തിന്റേയും ആന്തരിക സ്വഭാവമനുസരിച്ച്, ആന്തരികമനുഷ്യന് ഊന്നല്‍ കൊടുക്കുന്നതാണ് ആത്മീയത; ഇത് ശാരീരികവും മാനസികവുമായ ആന്തരിക പരിവര്‍ത്തനമാണ് സൃഷ്ടിക്കുന്നത്.

മനുഷ്യന്റെ ആത്മീയ സ്വഭാവത്തിന്റെ മേല്‍ ഊന്നല്‍ കൊടുക്കുക എന്ന്‍ പറയുമ്പോള്‍ അത് ഓരോ മനുഷ്യവ്യക്തിയുടേയും ഉന്നതമായ മാന്യതയിന്മേല്‍ പരിഗണന കൊടുക്കുകയാണെന്നാണ് അര്‍ത്ഥമാക്കുന്നത്. എല്ലാ ബാഹ്യരൂപങ്ങളുടേയും കാതല്‍ ഭാഗത്ത് അനന്തനായ ഈശ്വരന്റെ സ്വാധീനം ഉണ്ടെന്നാണ് ആത്മീയത പഠിപ്പിക്കുന്നത്. ഭാരതീയ മത പാരമ്പര്യത്തില്‍ മുന്തിനില്‍ക്കുന്ന ഈ ആത്മീയത അതിന്റെ പൂര്‍ണ്ണതയും പൂര്‍ത്തീകരണവും കൈവരിക്കുന്നത് മനുഷ്യന്റെ ബാഹ്യജീവിതത്തിലാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, മദ്രാസ്, 5.2.86).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »