Meditation. - May 2024

യഥാര്‍ത്ഥ അദ്ധ്യാത്മികത- കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം അരുളുവാന്‍ കഴിയുന്നത്

സ്വന്തം ലേഖകന്‍ 26-05-2016 - Thursday

''താന്‍ പ്രകാശത്തിലാണെന്ന് പറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്'' (1 യോഹ. 2:9).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 26

ദാരിദ്ര്യം, രോഗം, അജ്ഞത, ദുരിതം എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഈ ലോകത്തില്‍, യഥാര്‍ത്ഥ ആത്മീയതയ്ക്ക് മനുഷ്യമനസ്സിനെ മാത്രമല്ല, ഈ ലോകത്തെ മുഴുവനും പൂര്‍ണ്ണമായ നന്മയിലേക്ക് മാറ്റിമറിക്കാന്‍ കഴിയും. കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം അരുളുവാന്‍ വെമ്പല്‍ കൊള്ളുന്നതാണ് യഥാര്‍ത്ഥ അദ്ധ്യാത്മികത.

ലോകത്തിലെ വിവിധ മതങ്ങളെ പിന്തുടരുന്ന എല്ലാ അനുയായികളും പിന്തുടരേണ്ട ഒരു വാക്യം ബൈബിളില്‍ പറയുന്നുണ്ട്, "താന്‍ പ്രകാശത്തിലാണെന്ന് പറയുകയും, അതേസമയംതന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്" (1 യോഹ. 2:9).

തമിഴ്‌നാട്ടിലെ യോഗീവര്യനായ പട്ടിനാത്താര്‍ എഴുതിയ മനോഹരമായ വാക്യങ്ങള്‍ ഇവിടെ സ്മരിക്കുന്നു.

*ദൈവം ഉള്ളവനെന്ന് വിശ്വസിക്കുക.

* മറ്റെല്ലാ മുതലും ഒന്നുമല്ലെന്നറിയുക.

* വിശക്കുന്നവരെ ഊട്ടുക;

* നീതിയും സല്‍സമ്പര്‍ക്കവും ഉപകരിക്കുമെന്നറിയുക;

* ദൈവഹിതം നിറവേറ്റുന്നതിൽ തൃപ്തിയടയുക.

ലൗകികമായ സുഖ സൗകര്യങ്ങള്‍ക്ക് മുകളിലേക്ക് ഉയരുവാന്‍ 'ആത്മീയത' മനുഷ്യനെ സഹായിക്കുന്നു. ഓരോ മനുഷ്യനും, എത്രമാത്രം ദരിദ്രനോ ഭാഗ്യദോഷിയോ ആണെങ്കിലും, അവന്റെ ആത്മീയ പ്രകൃതി കൊണ്ടുമാത്രം ബഹുമാനത്തിനും സ്വാതന്ത്ര്യത്തിനും അര്‍ഹനാണ്. നാം മനുഷ്യനിലും, അവന്റെ മൂല്യത്തിലും, അവന്റെ ജന്മനാലുള്ള ഗുണങ്ങളിലും വിശ്വസിക്കുന്നതിനാല്‍, നാം അവനെ സ്‌നേഹിക്കുന്നു. അവന് സേവനം ചെയ്യുന്നു, അവന്റെ ദുരിതങ്ങള്‍ ഇല്ലായ്മ ചെയ്യുവാന്‍ വഴിതേടുന്നു.

(വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പ, മദ്രാസ്, 5.2.86).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.