Youth Zone - 2024

കോവിഡ് വാക്സിന്‍ വികസിപ്പിക്കുവാനുള്ള വൈദികന്റെയും സംഘത്തിന്റെയും ശ്രമം ദ്രുതഗതിയില്‍

പ്രവാചക ശബ്ദം 10-12-2020 - Thursday

മനില: ലോകമെങ്ങും കൊറോണ പകര്‍ച്ച അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെലവ് കുറഞ്ഞ കൊറോണ വാക്സിന്‍ വികസിപ്പിക്കുവാനുള്ള കഠിന ശ്രമത്തില്‍ ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികന്‍ ഫാ. നിക്കാനോര്‍ ഓസ്ട്രിയാക്കോ. മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യില്‍ നിന്നും മോളിക്കുലര്‍ ബയോളജിയില്‍ പി.എച്ച്.ഡി സ്വന്തമാക്കിയ അദ്ദേഹം, യീസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഓറല്‍ വാക്സിന്‍ ഉണ്ടാക്കുവാനുള്ള ഗവേഷണത്തിലാണ് തന്റെ ഗവേഷക സംഘമെന്ന് വെളിപ്പെടുത്തി. ഫിലിപ്പീനോ വാര്‍ത്താമാധ്യമമായ ‘വണ്‍ പിഎച്ച്’ന്റെ ‘#വാഗ്പോ’ ചാനലിലൂടെയാണ് തങ്ങളുടെ പരീക്ഷണം ദ്രുതഗതിയിലാണെന്നും അടുത്തവര്‍ഷം ആദ്യം പരീക്ഷണം നടക്കുമെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

ചെലവും, ശീതീകരണത്തിന്റെ ആവശ്യകതയും കുറവുള്ള വാക്സിന്‍ വികസിപ്പിക്കുവാനാണ് തന്റെ ശ്രമമെന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായി സാക്കാരോമൈസസ് ബൗളാര്‍ഡി എന്ന പ്രൊബയോട്ടിക് യീസ്റ്റിന്റെ ജനറ്റിക് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കുവാന്‍ അടുത്തവര്‍ഷം ജനുവരിയില്‍ അമേരിക്കയിലേക്ക് പോകുവാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഫാ. നിക്കാനോര്‍. ഇതിന്റെ ആദ്യപരീക്ഷണം തായ്‌വാനിലെ എലിയില്‍ നടത്തുന്നതിനായി ഈ ഫെബ്രുവരി 21ന് ഫിലിപ്പീന്‍സില്‍ എത്തിക്കും. വാക്സിനേഷന്‍ ചെയ്തവര്‍ക്ക് വിപരീത പ്രതികരണം പ്രകടമായാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ഗവണ്‍മെന്റിനെ സമീപിക്കുവാനാണ് ഫാദര്‍ നിക്കാനോറിന്റെ പദ്ധതി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »