Charity

ക്യാൻസർ രോഗം പിടിപെട്ട മകനെ ചികിത്സിക്കാനായി കഷ്ടപ്പെടുന്ന ഈ പിതാവിനെ നമുക്ക് സഹായിക്കാം.

സ്വന്തം ലേഖകൻ 03-08-2015 - Monday

കൊല്ലം രൂപതയിലെ കരിത്തുറ ഇടവകാംഗമായ BASIL GALIO എന്ന കുടുംബനാഥൻ തൻറെ മകൻറെ ചികിത്സക്കായി നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. സ്വന്തമായി ഭവനം ഇല്ലാതെ വാടകവീട്ടിൽ താമസ്സിക്കുന്ന തൻറെ കുടുംബത്തെ വളരെ തുച്ഛമായ ശമ്പളം മാത്രമുള്ള ജോലിയിലൂടെ സംരക്ഷിച്ചുവരികയായിരുന്നു.

2012 ഫെബ്രുവരിയിൽ അദ്ദേഹത്തിൻറെ മകൻ സാജൻ ഗാലിയോയ്ക്ക് ക്യാൻസർ രോഗം പിടിപെടുകയും ചികിത്സക്കായി ഒരുപാടു പണം ചെലവിടുകയും ചെയ്തു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലും കോട്ടയത്തെ കാരിത്താസ് ആശുപതിയിലുമായി ചികിൽസയിലായിരുന്ന സാജൻ ഗാലിയോ 2015 മെയ് മാസം മുതൽ ലേക്ഷോർ ആശുപത്രിയിൽ അഡ്മിറ്റായി ചികിൽസയിലാണ്.

തൻറെ മകൻറെ ചികിത്സിക്കാനായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ പിതാവിനെയും കുടുംബത്തേയും നമുക്ക് സഹായിക്കാം. ദിവസേന ഡയാലിസ്സിസ്സിനും മറ്റ് ചികിൽസകൾക്കുമായി ഭാരിച്ച തുക തന്നെ മുടക്കേണ്ടതായി വരുന്നു. മറ്റ് വരുമാന മാർഗ്ഗങ്ങളൊന്നും ഇല്ലാത്ത ഈ കുടുംബം മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം ആണ് ഇത്രയും നാൾ തള്ളി നീക്കിയത്.

Contact Details:

Name: Basil Galio

Mobile No: 00919895495902

Account No: 20008507489

IFSC Code: SBIN0000903