Events - 2024

"മാറാനാത്ത" സെഹിയോൻ യുകെ നയിക്കുന്ന ക്രിസ്മസ് ഒരുക്ക മലയാളം ഓൺലൈൻ ധ്യാനം 17 മുതൽ 19 വരെ

ബാബു ജോസഫ് 14-12-2020 - Monday

മഹാമാരിയുടെ ആപത്ഘട്ടത്തിൽ യേശു ക്രിസ്തുവിൽ പൂർണ്ണ രക്ഷ പ്രാപിക്കാൻ തിരുപ്പിറവിയെ മുൻനിർത്തി നമ്മെത്തന്നെ ഒരുക്കുന്നതിനായി സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ ഡയറക്ടർ, പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന പ്രത്യേക ഓൺലൈൻ ധ്യാനം " മാറാനാത്ത " ഡിസംബർ 17 മുതൽ 19 വരെ നടക്കും .

യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് ശുശ്രൂഷകൾ. www.sehionuk.org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലെക്ക് ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയായിരിക്കും ധ്യാനം നടക്കുക.

സെഹിയോൻ മിനിസ്ട്രി ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

07737695783.


Related Articles »