Faith And Reason - 2024

അഗ്നിബാധയെ അതിജീവിച്ച പരിശുദ്ധ കന്യകാമാതാവിന്റെ രൂപം വാര്‍ത്തകളില്‍ ഇടം നേടുന്നു

പ്രവാചക ശബ്ദം 16-12-2020 - Wednesday

അന്‍റോഫാഗസ്റ്റ: ഈ മാസത്തിന്റെ ആരംഭത്തിൽ ചിലിയിലെ ചരിത്രകാരന്റെ ഭവനത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ യാതൊരു പോറൽപോലും ഏല്‍ക്കാത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ചിലിയിലെ കത്തോലിക്ക മാധ്യമപ്രവര്‍ത്തകനും, അഭിഭാഷകനും, ചരിത്രകാരനുമായിരുന്ന അന്തരിച്ച ഗോണ്‍സാലോ വിയാല്‍ കോറിയുടെ ഭവനത്തിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധയില്‍ സര്‍വ്വവും കത്തിയമര്‍ന്ന് ചാമ്പലായിട്ടും യാതൊരു പോറല്‍ പോലും ഏല്‍ക്കാതെ നില്‍ക്കുന്ന കന്യകാമാതാവിന്റെ രൂപത്തിന്റെ ചിത്രവും വീഡിയോ ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.



“ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ചിലിയന്‍ കത്തോലിക്കാ എജ്യൂക്കേഷന്‍ മിനിസ്റ്റര്‍ ഗോണ്‍സാലോ വിയാല്‍ കോറിയുടെ വീട്ടില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ അഗ്നിബാധയുണ്ടായി. പരിശുദ്ധ കന്യകാമാതാവിന്റെ രൂപമാണ് അവശേഷിച്ച ഏക വസ്തു” എന്നാണ് ‘കത്തോലിക്കാ അരീന’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ അത്ഭുതത്തെ കുറിച്ച് പറയുന്നത്. കത്തി ചാമ്പലായി കിടക്കുന്ന വീടിന്റേയും, തീപിടുത്തത്തെ അത്ഭുതകരമായി അതിജീവിച്ച കന്യകാമാതാവിന്റെ രൂപത്തിന്റെ വീഡിയോയും ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബെയ്റൂട്ടിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ചുറ്റുമുള്ളതെല്ലാം തകര്‍ന്നിട്ടും യാതൊരു കേടുപാടുമില്ലാതെ നില്‍ക്കുന്ന മാതാവിന്റെ രൂപവും 2017-ല്‍ വീശിയടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ അതിജീവിച്ച മാതാവിന്റെ രൂപവും മാധ്യമശ്രദ്ധ നേടിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »