Events - 2021

കൗമാരത്തിന്റെ നന്മ തിന്മകളെ യേശുവിൽ വിവേചിച്ചറിയാൻ, മാതാപിതാക്കളിലെ ദൈവിക സാന്നിധ്യം തിരിച്ചറിയാൻ , ടീനേജുകാർക്കായി സെഹിയോൻ മിനിസ്ട്രി യുകെ ഒരുക്കുന്ന ഏകദിന ശുശ്രൂഷ 23 ന്

20-12-2020 - Sunday

ക്രിസ്മസിനൊരുക്കമായിക്കൊണ്ട്, കാലത്തിന്റെ പൂർണ്ണതയിൽ ടീനേജുകാരായ കുട്ടികളിൽ ഉടലെടുക്കുന്ന വികാര വിചാരങ്ങളിലെ നന്മയും തിന്മയും യേശുവിൽ ഐക്യപ്പെടുത്തി സ്വയം വിവേചിച്ചറിയുവാൻ, മാതാപിതാക്കളെ കൺകണ്ട ദൈവമായി കരുതി അവരെ സ്നേഹിക്കുവാനും അംഗീകരിക്കുവാനും, അവരുമായി പൂർണ്ണമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതിനായി അവരെ പ്രാപ്തരാക്കുകയും ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയും സെഹിയോൻ മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ഏകദിന പ്രാർത്ഥനാ ശുശ്രൂഷ 23 ന് ബുധനാഴ്ച രാവിലെ 11.30 ന് ആരംഭിക്കും.

http://www.sehionuk.org/register/REGISTER എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് എല്ലാവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ് .

ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ ടീനേജേഴ്‌സിനെയും ക്ഷണിക്കുകയും മാതാപിതാക്കളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.