Faith And Reason - 2024

യേശുവിന്റെ ജനനം ലോകത്തെ മുഴുവൻ മാറ്റിമറിച്ചു: ക്രിസ്തുമസ് സന്ദേശത്തില്‍ പാപ്പ

പ്രവാചക ശബ്ദം 25-12-2020 - Friday

വത്തിക്കാന്‍ സിറ്റി: ഒരു കുഞ്ഞിൻ്റെ ജനനം എന്നത് നമുക്കെല്ലാവർക്കും സന്തോഷമാണെന്നും എന്നാൽ അവിടുത്തെ അസാധാരണമായ ജനനം ലോകത്തെ മുഴുവൻ മാറ്റിമറിച്ച ഒന്നായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ വൈകിട്ട് 7:30നു സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രവചനങ്ങൾ പോലെ കര്‍ത്താവിന്റെ ജനനം ബന്ധിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഉള്ള സുവിശേഷമായിരുന്നു. യേശുവിൻ്റെ ജനനം നമുക്ക് ഓരോരുത്തർക്കും വേണ്ടി ഉള്ളതായിരുന്നു. അവൻ ജനിച്ചത് നമ്മെ ദൈവമക്കൾ ആയി വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു. അതാണ് നമുക്കുള്ള സമ്മാനം. പാപ്പ പറഞ്ഞു.

അങ്ങനെ നാം ഓരോരുത്തരും അത്ഭുതങ്ങളാണ്. നാം ഓരോരുത്തരും ദൈവമക്കളായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഏത് സാഹചര്യത്തിലും നാം ഭയപ്പെടേണ്ടവരല്ല. ദൈവം നമ്മെ സ്നേഹിക്കുന്ന ത് നമ്മുടെ കഴിവുകൾ കണ്ടുകൊണ്ടല്ല, എന്നാൽ നിരുപാധികം നമ്മെ സ്നേഹിക്കുന്നതാണ്. നമ്മോടുള്ള സ്നേഹം കൊണ്ട് സ്വന്തം പുത്രനെ തന്നെയാണ് നമുക്ക് വേണ്ടി നൽകിയത്. ദൈവപുത്രൻ പുൽകൂട്ടിൽ പിറന്നു എന്ന് പറയുന്നത് തന്നെ നമ്മുടെ ഏറ്റവും താഴ്ന്ന സാഹചര്യങ്ങളിൽ വന്നുപിറന്നു എന്ന് പറയുന്നതാണ്. അവിടുന്നാണ് നമുക്ക് വേണ്ടി സുവിശേഷമായത്. ഈ സാഹചര്യത്തിൽ നാം മറ്റുള്ളവർക്ക് പ്രതീക്ഷ ആകേണ്ടതാണ്. ദൈവപുത്രൻ നമ്മെ സ്നേഹിക്കുക മാത്രമല്ല, സ്നേഹിക്കാൻ കൂടിയാണ് അവൻ പഠിപ്പിച്ചതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ആളുകളെ ചേര്‍ത്തായിരിന്നു സെൻ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക    


Related Articles »