Events - 2024

കുടുംബങ്ങളെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കാന്‍ സെഹിയോന്‍ യുകെ ഒരുക്കുന്ന ദമ്പതി ധ്യാനം

ബാബു ജോസഫ് 26-05-2016 - Thursday

തലമുറകളായി പകർന്നു കിട്ടിയ വിശ്വാസപാരമ്പര്യം തിരക്കേറിയ പ്രവാസജീവിതത്തിൽ വ്യത്യസ്തമായ ഭാഷാ സംസ്കാരത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നും പുതുതലമുറയ്ക്ക് മൂല്യശോഷണം സംഭവിക്കാതെ പകരുവാനുതകുന്ന , കുടുംബജീവിത്തിലെ വിവിധ തലങ്ങളിൽ പ്രശസ്തരായ വ്യക്തികൾ, ഡോക്ടർമാർ,സൈക്യാട്രിസ്റ്റ്, പ്രമുഖരായ വചനപ്രഘോഷകർ എന്നിവരുടെ ക്ലാസുകൾ,കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ദമ്പതീ ധ്യാനം ഈ അവധിക്കാലത്ത് മെയ് 30 മുതൽ ജൂൺ 2 വരെ വെയിൽസിൽ വച്ച് നടക്കുന്നു.

പ്രശസ്ത വചനപ്രഘോഷകൻ ഫാ സോജി ഓലിക്കലും,സെഹിയോൻ യു കെ ടീമും നേതൃത്വം നൽകുന്ന നാലു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിന് 125 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്.കുട്ടികൾക്ക് പ്രായത്തിന് ആനുപാതികമായ കുറവുണ്ടായിരിക്കും. വൈവാഹിക കൂദാശകളുടെ പുനരർപ്പണം, കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകൾ, സ്പിരിച്വൽ ഷെയറിംങ്,എന്നിവയിലൂടെ കുടുംബനവീകരണം ലക്ഷ്യമിടുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിംങിനായി സെഹിയോൻ യു കെ യുടെ വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

ടോമി- 07737935424.

ബെർളി- 07825750356.

ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അഡ്രസ്സ്

കെഫൻലീ പാർക്ക്.

മിഡ് വെയിൽസ്.

SY 16 4AJ.