Events - 2021

വർഷാവസാന പുതുവത്സര ശുശ്രൂഷകളുമായി സെഹിയോൻ നൈറ്റ് വിജിൽ നാളെ

ബാബു ജോസഫ് 30-12-2020 - Wednesday

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടന്നുവരുന്ന നൈറ്റ്‌ വിജിൽ വർഷാവസാനവും പുതുവത്സരവും പ്രമാണിച്ച്‌ നാളെ 31ന് വ്യാഴാഴ്ചയും 1 ന് വെള്ളിയാഴ്ചയുമായി നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ശുശ്രൂഷകൾ നടക്കുക.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ 2020 ഡിസംബർ 31 ന് രാത്രി 10 മുതൽ 2021 ജനുവരി 1 വെള്ളി പുലർച്ചെ 1 മണി വരെയാണ് നടക്കുക. http://www.sehionuk.org/LIVE ‍ എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.

ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വർഷാവസാന പുതുവത്സര പ്രാർത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:- ജേക്കബ് 07960 149670.


Related Articles »